25 April Thursday

ജീവിതം ആഘോഷമാക്കി നസ്രിയയും റോഷന്‍ മാത്യുവും; 'കൂടെ'യിലെ ഏറ്റവും പുതിയ ഗാനം കാണാം

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

കൊച്ചി > അഞ്ജലി മേനോന്‍ - പൃഥ്വിരാജ് ചിത്രം 'കൂടെ'യിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.  'പറന്നേ' എന്നു തുടങ്ങുന്ന  ഗാനരംഗത്തില്‍ നസ്രിയ നസിമും റോഷന്‍ മാത്യുവുമാണ് അഭിനയിച്ചിരിക്കുന്നത്. കൂടെ സിദ്ധാര്‍ഥ് മേനോനും ദര്‍ശന രാജേന്ദ്രനുമുണ്ട്. ഗാനം പാടിയിരിക്കുന്നത് ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഘു ദീക്ഷിത്.

പൃഥ്വിരാജ്, പാര്‍വതി, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  ബാംഗ്ളൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയംപാണ്. എം ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജൂലൈ ആറിന് ചിത്രം തിയറ്ററുകളിലെത്തും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top