25 April Thursday

പോട്ടടാ പോട്ടടാ... സങ്കടം മാറ്റെടാ... ; കാറ്റില്‍ മുരളി ഗോപി ആലപിച്ച ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2017

കൊച്ചി> അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കാറ്റില്‍ മുരളി ഗോപി ആലപിച്ച ഗാനം പുറത്തിറങ്ങി. 'പോട്ടടാ പോട്ടടാ... സങ്കടം മാറ്റടാ...' എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. ദീപക് ദേവിന്റെതാണ് സംഗീതം.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനവും ചിത്രസംയോജനവും നിര്‍വഹിച്ച കാറ്റില്‍ ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി ശരത്കുമാര്‍, മാനസ രാധാകൃഷ്ണന്‍, ഉണ്ണി രാജന്‍ പി ദേവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പി പത്മരാജന്റെ ചെറുകഥകളിലെ മുഖ്യ കഥാപാത്രങ്ങളെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനന്തപത്മനാഭനാണ്. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മ്യൂസിക്24*7നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് കര്‍മ്മയുഗ് ഫിലിംസിന്റെ ബാനറില്‍ 'കാറ്റ്' നിര്‍മിച്ചിരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top