26 April Friday

ആസിഫ് അലി - മുരളി ഗോപി ചിത്രം 'കാറ്റ്'ലെ ആദ്യ ഗാനം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 26, 2017

കൊച്ചി > ആസിഫ് അലി - മുരളി ഗോപി ചിത്രം 'കാറ്റ്'ലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'ഏകയായി നീ' ന്ന് തുടങ്ങുന്ന   ഗാനം ആലപിച്ചിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ പി ഉണ്ണികൃഷ്ണനാണ്. ഏറെ നാളുകള്‍ക്കു ശേഷമാണ് പി ഉണ്ണികൃഷ്ണന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത്.  റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്നു.  

 

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനവും ചിത്രസംയോജനവും നിര്‍വഹിച്ച 'കാറ്റ്'ല്‍ ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി ശരത്കുമാര്‍, മാനസ രാധാകൃഷ്ണന്‍, ഉണ്ണി രാജന്‍ പി ദേവ് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. പി പത്മരാജന്റെ ചെറുകഥകളിലെ മുഖ്യ കഥാപാത്രങ്ങളെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പത്മരാജന്റെ മകന്‍ അനന്തപദ്മനാഭനാണ്. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മ്യൂസിക് 24*7നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് കര്‍മ്മയുഗ് ഫിലിംസിന്റെ ബാനറില്‍ 'കാറ്റ്' നിര്‍മിച്ചിരിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top