02 July Wednesday

"സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർഅധ്വാനിച്ച് ചെയ്‌തത് അടിച്ച് മാറ്റി'; കന്താരയിലെ "വരാഹ രൂപം' വിവാദത്തിൽ ബിജിബാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 25, 2022

കാന്താരയിലെ 'വരാഹ രൂപം'  ഗാനം തൈക്കൂടം ബ്രിഡ്ജിന്‍റെ 'നവരസം' പാട്ടിന്റെ കോപ്പിയടി ആണെന്ന ആരോപണത്തിൽ പ്രതികരണവുമായി ബിജിബാൽ. ഇക്കാര്യം ചൂണ്ടിക്കാടി ഗായകൻ ഹരീഷ്‌ ശിവരാമകൃഷ്‌ണനും രംഗത്തെത്തിയിരുന്നു.

പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും  ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൈക്കൂടം ബ്രിഡ്‌ജ്‌ അറിയിച്ചിരുന്നു. ഇതോടെ ചലചിത്ര പിന്നണി രംഗത്തെ പലരും തൈക്കൂടം ബ്രിഡ്‌ജിന് പിന്തുണയുമായെത്തി.



'സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ.' എന്നാണ് ബിജിബാലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.

‘വരാഹ രൂപം’ എന്ന പാട്ട് തൈക്കുടം ബ്രിഡ്‌ജിന്‍റെ നവരസം എന്ന പാട്ടിന്‍റെ 90 ശതമാനം ഓർക്കസ്‌ട്രൽ arrangement -ന്‍റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പിയാണ്. ഒരേ രാഗം ആയത് കൊണ്ട് വെറുതെ തോന്നുന്നതൊന്നുമല്ല. നല്ല ഉറപ്പുണ്ട്', എന്നാണ് ഹരീഷ് ശിവരാമകൃഷ്‌ണൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നത്.

 

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കാന്താര. റിഷഭ് തന്നെയാണ് നായകനും. ചിത്രത്തിന്‍റെ ഒർജിനൽ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. പിന്നാലെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും റിലീസിനെത്തി. എല്ലാ ഭാഷകളിലും കാന്താര വൻവിജയമായിരിക്കുമ്പോഴാണ്‌ വിവാദം ഉയരുന്നതും. കെജിഎഫ് നിര്‍മിച്ച ഹോംബാലെ ഫിലിംസ് ആണ് കാന്താരയുടെയും നിര്‍മ്മാതാക്കള്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top