19 April Friday

സംഗീത ലോകത്തിനു ഇന്‍ഡിവുഡ് മ്യൂസിക്കിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 26, 2017

കൊച്ചി > സംഗീത ലോകത്തെ പ്രതിഭകള്‍ക്ക് ആദരവുമായി ഇന്‍ഡിവുഡ് മ്യൂസിക്. കൊച്ചിയിലെ ഐഎംസി ഹാളില്‍  നടന്ന ചടങ്ങിലാണ് ഇന്‍ഡിവുഡ് മ്യൂസിക് ഏക്സെലെന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.  സംഗീത മേഖലയ്ക്ക് വിലയേറിയ സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്ക്കും, ശബ്ദ സംയോജകനുമായ എന്‍ ഹരികുമാറിനും ആജീവനാന്ത പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

രമേശ് നാരായണ്‍, മധു ബാലകൃഷ്ണന്‍, പ്രദീപ് സോമസുന്ദരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ജനപ്രിയ സംഗീത സംവിധായകനുള്ള അവാര്‍ഡ്  ഗോപി സുന്ദറിനും, മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം  രാഹുല്‍ രാജിനും സമ്മാനിച്ചു. സിനിമ സംവിധായകരായ ജിസ് ജോയിയും അനീഷ് അന്‍വറും സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ സിനിമയെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇന്‍ഡിവുഡിന്റെ ലക്ഷ്യം. 2000 ശതകോടീശ്വരമാരും ഇന്ത്യന്‍ കമ്പനികളുമാണ് ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യത്തില്‍ ഉള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top