23 April Tuesday

'ഓരോ വെയിലിൽ' ഇളയരാജയിലെ പുതിയപാട്ട്‌ പുറത്തിറങ്ങി; വീഡിയോ

വെബ് ഡെസ്‌ക്‌Updated: Friday Mar 1, 2019

മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഇളയരാജയിലെ ഒരു വീഡിയോ സോങ്‌ കൂടി പുറത്തിറങ്ങി. ഓരോ വെയിലിൽ എന്ന്‌ തുടങ്ങുന്ന പാട്ട്‌ പാടിയിരിക്കുന്നത്‌ നരേഷ്‌ അയ്യർ ആണ്‌.

ചിത്രത്തിൽ നടൻ ജയസൂര്യ പാടിയ "കപ്പലണ്ടി' എന്ന്‌ തുടങ്ങുന്ന പാട്ട് നേരത്തെ പുറത്തിറങ്ങിയിരുന്നു. രതീഷ് വേഗ സംഗീതം നിര്‍വഹിച്ച ഗാനം ഗുഡ്‍വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സാണ്‌ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഗാനരചന സന്തോഷ് വര്‍മ്മ. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് സംവിധാനം ചെയ്യുന്ന സിനിമ എന്നതിനാല്‍ ഇളയരാജ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാവുമെന്ന കാര്യത്തില്‍ സംശയമില്ല. കളക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്നില്ലെങ്കിലും ഒരുപാട് നിരൂപണ പ്രശംസ നേടിയ ചിത്രങ്ങളാണ് മാധവിന്‍റെ മുമ്പ് പുറത്തിറങ്ങിയ ചിത്രങ്ങള്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top