28 March Thursday

നിവിന്‍ പോളി - തൃഷ ചിത്രം 'ഹേയ് ജൂഡ്'ലെ ആദ്യ സോംഗ് ടീസര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

കൊച്ചി > നിവിന്‍ പോളി - തൃഷ ചിത്രം 'ഹേയ്  ജൂഡ്'ലെ ആദ്യ സോംഗ് ടീസര്‍ റിലീസ് ചെയ്തു. 'യെലാ ലാ ലാ' എന്നു തുടങ്ങുന്ന  ഗാനത്തിന് വന്‍ സ്വീകര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.  സോംഗ് ടീസര്‍ 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം വ്യൂസ് നേടി.  ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. മാധവ് നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന  'ഹേയ്  ജൂഡ്' തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനിയിക്കുന്നു. ശ്യാമപ്രസാദിനൊപ്പം പല സിനിമകള്‍ക്കുമായി സംഗീതം നല്‍കിയ നാല് സംഗീത സംവിധായകര്‍ 'ഹേ ജൂഡ്'ല്‍ ഒരുമിക്കുന്നു. ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ്, എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കാനാട്ടും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റെതാണ്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മിച്ച 'ഹേയ്  ജൂഡ്' ഫെബ്രുവരി 2ന് തീയേറ്ററുകളില്‍ എത്തും. മ്യൂസിക്24*7 നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top