29 March Friday

വിഖ്യാത ഇറ്റാലിയൻ സംഗീതജ്ഞൻ എനിയോ മോറികോൺ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

റോം > വിഖ്യാത ഇറ്റാലിയൻ സംഗീതജ്ഞനും ഓസ്‌കാർ ജേതാവുമായ എനിയോ മോറികോൺ അന്തരിച്ചു. 91 വയസായിരുന്നു. സ്‌ഫെഗറ്റി വെസ്‌റ്റേൺ സിനിമകളുടെ പശ്ചാത്തല സംഗീതത്തിലൂടെ ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്‌ടിച്ച ഇദ്ദേഹമാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് അഭിനയിച്ച എക്കാലത്തെയും വെസ്‌റ്റേൺ സൂപ്പർ ഹിറ്റായ ' ദ ഗുഡ്,​ ദ ബാഡ്,​ ആൻഡ് ദ അഗ്ലി 'യിലെ മാസ്‌മരിക പശ്ചാത്തല സംഗീതത്തിന്റെ സൃഷ്‌ടാവ്. പുറത്തിറങ്ങി 50 വർഷങ്ങൾ പിന്നീട്ടിട്ടും മോറികോണിന്റെ ഈ ഒറിജിനൽ സ്കോറിനെ വെല്ലാനുള്ള വെസ്റ്റേൺ പശ്ചാത്തല സംഗീതം ഇതേവരെ ഉണ്ടായിട്ടില്ലെന്നതാണ് വാസ്‌തവം.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീണ് തുടയെല്ലിന് പരിക്കേറ്റ ഇദ്ദേഹം റോമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ഇറ്റാലിയൻ ന്യൂസ് ഏജൻസിയായ ആൻസ റിപ്പോർട്ട് ചെയ്യുന്നു. ക്ലിന്റ് ഈസ്‌റ്റ്‌വുഡ് എന്ന ഇതിഹാസ നടന്റെ കരിയറിലെ നാഴികകല്ലായി മാറിയത് ഇറ്റാലിയൻ സംവിധായകനായ സെർജിയോ ലിയോൺ ഒരുക്കിയ 'ഡോളർസ് ട്രിലജി ' എന്നറിയപ്പെടുന്ന ' എ ഫിസ്റ്റ് ഫുൾ ഒഫ് ഡോളേഴ്സ് ( 1964 ), ' ഫോർ എ ഫ്യൂ ഡോളേഴ്സ് മോർ ( 1965 )', ' ദ ഗുഡ് ദ ബാഡ് ആൻഡ് ദ അഗ്ലി ( 1966) ' എന്നിവയാണ്. ഈ മൂന്ന് ചിത്രങ്ങളെയും അനശ്വരമാക്കിയ പശ്ചാത്തല സംഗീതം എനിയോ മോറികോൺ ആണ് ഒരുക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top