19 April Friday

പട്ടാമ്പി തിരുവേഗപ്പുറയിൽ കോൺഗ്രസ്‌ ‐ ലീഗ്‌ സംഘർഷം; കോവിഡ്‌ വളണ്ടിയർ പാസ്‌ നൽകിയില്ലെന്ന്‌ പരാതി

പി കെ സുമേഷ്Updated: Monday Apr 6, 2020

പട്ടാമ്പി > തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കലക്ട്രേറ്റിൽ നിന്നും നൽകുന്ന പാസിനു വേണ്ടി ഭരണ സമിതി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. സംഘർഷത്തിൽ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ട്രഷററും ഗ്രാമപഞ്ചായത്ത് സ്റ്റാഡിങ് കമ്മിറ്റി ചെയർമാനുമായ എം എ സമദിന് മർദ്ദനമേറ്റു. ഞായറാഴ്ച പകൽ രണ്ടോടെയാണ് സംഭവം.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിൽ നിന്നും പത്തു പേരുടെ പേരും അഡ്രസ്സും ആവശ്യപ്പെട്ട് ജില്ലാ കലക്‌ടറുടെ ഉത്തരവ് ലഭിച്ചിരുന്നു. ഇത് അനുസരിച്ച് മുസ്ലീം ലീഗ്, കോൺഗ്രസ്, സിപിഐ എം, ബിജെപി, സിപിഐ എന്നീ സംഘടനകളു ടെ പ്രതിനിധികൾക്കായി ഒരോ പാസു വീതം നൽകാനും ബാക്കി അഞ്ച് പാസുകൾ ആർക്ക് നൽകണമെന്ന് തിരുമാനിച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഭരണപക്ഷത്തുള്ള കോൺഗ്രസ് തങ്ങൾക്ക് രണ്ടു പാസുകൾ വേണമെന്ന നിലപാട് എടുത്തതോടെ വിഷയം മറ്റോരു തലത്തിലേയ്ക്ക് മാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് റഫീഖ് മുഹമ്മദ്, കബീർ എന്നിവരുടെ പേരും ഫോട്ടോയും അഡ്രസ്സും പഞ്ചായത്തിൽ ഏൽപ്പിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം.

ഇതെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ പാസ് വാങ്ങാനായി കോൺഗ്രസ്സ് പ്രവർത്തകരായ റഫീഖും, കബീറും ചേർന്ന് പഞ്ചായത്തിൽ എത്തി. അവിടെ ഉണ്ടായിരുന്ന എം എ സമദ് വള രെ മോശമായ രീതിയിലാണ് അവരോട് പ്രതികരിച്ചതെന്നാണ് കോൺഗ്രസ്സുകാർ തന്നെ പുറത്തുവിട്ട ഫോൺ ശബ്ദ സന്ദേശങ്ങളിൽനിന്നും മനസിലാകുന്നത്. അവർ സെക്രട്ടറിയെ കാണാനും വിഷയം അവതരിപ്പിക്കാനും ശ്രമിച്ചപ്പോൾ ഒരു ഏകാധിപതിയെ പോലെയായിരു ന്നു സ്റ്റഡിംങ്ങ് കമ്മിറ്റി ചെയർമാന്റെ പ്രകടനം. അവർക്ക് രണ്ട് പാസ് വേണമെന്ന് പറഞ്ഞപ്പോൾ നൽകാൻ കഴിയില്ലെന്നു പറഞ്ഞ സമദിനോ ട് ഞങ്ങളെ പഞ്ചായത്തിന്റെ വൈസ് പ്രസിഡ ന്റ് ടി പി കേശവനാണ് പറഞ്ഞയച്ചതെന്ന് പറഞ്ഞപ്പോൾ കേശവനല്ല ഞാനാണ് ഇവിടു ത്തെ കാര്യങ്ങൾ തീരുമാനിയ്ക്കുന്നത് എന്നാ യിരുന്നു സമദിന്റെ മറുപടി. എന്നാൽ ബാക്കി വരുന്ന അഞ്ച് പാസുകൾ ആർക്കൊക്കെയാ ണ് നൽകുന്നതെന്ന് ചോദിച്ച കബീറിനോട് എനിയ്ക്ക് ഇഷ്ടമുള്ളവർക്ക് നൽകുമെന്നും മാത്രമല്ല ഈ വിഷയത്തിൽ ഒരാൾക്ക് മാത്രമേ പാസ് നൽകാൻ കഴിയു എന്ന ധിക്കാരപരമായ മറുപടിയാണ് സമദ് നൽകിയത്. ഇതെ തുടർ ന്ന് എതിർത്ത് സംസാരിച്ച കോൺഗ്രസ് പ്രവർ ത്തകരോട് പുറത്തു പോകാൻ ആവശ്യപ്പെട്ട സമദ് അവരെ പിടിച്ചു തള്ളിയതായും ശബ്ദ സന്ദേശത്തിൽ പറയുന്നു. പിന്നീട് വിഷയം കയ്യാങ്കളിയിലെയ്ക്ക് മാറിയത്ത്. വഴക്ക് കന ത്തതോടെ രണ്ടു വിഭാഗത്തെയും പഞ്ചായത്തി ലെ ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്.

തിരുവേഗപ്പുറ പഞ്ചായത്തിൽ ഏറെ കാലമാ യി തുടരുന്ന കോൺഗ്രസ്സ് മുസ്ലീം ലീഗ് തർക്ക ങ്ങൾ ഇതൊടെ മറ നീക്കി പുറത്തു വന്നിരിക്കു കയാണ്. പഞ്ചായത്തിൽ ഉണ്ടായ വഴക്ക് ഏറെ വൈകിയാണ് പുറത്തറിയുന്നത്. നിലവിൽ 18 വാർഡുകളുള്ള പഞ്ചായത്തിൽ മുസ്ലീം ലീഗ് ഒൻപത്, കോൺഗ്രസ്റ്റ് മൂന്ന്, സിപിഐ എം അഞ്ച്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്തിൽ ഉണ്ടായ വിഷയങ്ങൾ മുന്നണിയ്ക്കുള്ളിൽ ഇതിനകം തന്നെ വലയ ചർച്ചയായി കഴിഞ്ഞതായാണ് പുറത്തു വരുന്ന വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top