26 April Friday

സൗബിനും വിനീതും പാടി'മ്യാവൂ'വിലെ 'ചുണ്ടെലി...' ഗാനം

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021

കൊച്ചി :സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസും നായികാനായകന്മാരാകുന്ന  ലാല്‍ജോസ് ചിത്രം  'മ്യാവൂ'ൽ സൗബിൻ സാഹിറും വിനീത് ശ്രീനിവാസനും പാടിയ 'ചുണ്ടെലി...' എന്ന  വീഡിയോ ഗാനമാണ് റിലീസായത്.

'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്നു.   സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. 

ഛായാഗ്രഹണം അജ്മല്‍ സാബു നിർവ്വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന 'മ്യാവൂ' ഡിസംബര്‍ 24ന് എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top