19 April Friday

നാട്ടു വെള്ളരിക്കയുമായി ജാസി ഗിഫ്റ്റ്; കയ്യടിച്ച് ആരാധകർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

‘ക്രിസ്റ്റീന’ എന്ന ചിത്രത്തിനു വേണ്ടി ജാസി ഗിഫ്റ്റ് ആലപിച്ച ‘നാട്ടുവെള്ളരിക്ക’ എന്ന പാട്ട് ആസ്വാദകശ്രദ്ധ നേടുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. സിനിമാ താരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.

ശരൺ ഇന്റോകേര വരികളൊരുക്കിയ പാട്ടിന് ശ്രീനാഥ് എസ് വിജയ് സംഗീതം പകർന്നിരിക്കുന്നു. ജാസി ഗിഫ്റ്റിന്റെ വ്യത്യസ്തമായ ശബ്ദത്തിലെത്തിയ പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ജാസി ഗിഫ്റ്റിനൊപ്പം രശ്മി മധുവും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്.

സുദർശനൻ റസ്സൽപുരം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റീന’. നാഗമഠം ഫിലിംസിന്റെ ബാനറിൽ അനിൽ നാഗമഠവും ചുനക്കര ശിവൻകുട്ടിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദ് ആണ്. കല þഉണ്ണി റസ്സല്‍പുരം, അസി: ഡയറക്ടര്‍ þ അനീഷ് എസ് കുമാര്‍, സ്റ്റില്‍സ് þ നന്ദു. എസ്, സ്റ്റുഡിയോ þ ചിത്രാഞ്ജലി, പിആര്‍ഓ þ അജയ്തുണ്ടത്തില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top