17 April Wednesday

20 ലക്ഷം വ്യൂസ് പിന്നിട്ട് ചോരനിലെ ഗാനം "നോക്കല്ലേട്ടോ'

വെബ് ഡെസ്‌ക്‌Updated: Friday Oct 14, 2022

കൊച്ചി > സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരന്‍ റിലീസിനു തയ്യാറെടുക്കുമ്പോഴാണ് അതിലെ ഗാനം "നോക്കല്ലേട്ടോ' ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 20 ലക്ഷത്തിലതികം പേരാണ് ഗാനം യുട്യൂബില്‍ കണ്ടത്. മലയളാത്തനിമയുള്ള ഗാനങ്ങള്‍ അന്യമാകുമ്പോള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്റിമസിയുടെ ആഴം പ്രതിഫലിപ്പിക്കുന്ന 'ട്ടോ' എന്ന രസികന്‍ അക്ഷരത്തിലാണ് പാട്ടിലെ ഓരോ വരിയും അവാസാനിക്കുന്നത്. അതിനപ്പുറം മനം കവരുന്ന സംഗീതവും ഗാനചിത്രീകരണവും കൂടി ചേര്‍ന്നതാണ് ഗാനത്തെ ഇപ്പോള്‍ പോപ്പുലറാക്കിയിരിക്കുന്നത്.
 
ലൈഫ് മെഡിക്കൽ യൂണിവേഴ്സിറ്റി എന്ന കണ്ടുപിടുത്തവുമായി ജനശ്രദ്ധ നേടിയെടുത്ത Dr.പ്രവീൺ റാണയാണ് ചോരൻ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ നായകൻ. സിനോജ് അങ്കമാലിയും രമ്യ പണിക്കരും ചേർന്നഭിനയിക്കുന്ന സസ്പെൻസ് ത്രില്ലറാണ് ചോരൻ.

അപ്രതീഷിതമായി ഒരിടത്തു പെട്ടുപോവുകയും കൊടും അനീതിക്ക് ദൃക്‌സാക്ഷിയാകേണ്ടിയും വരുന്ന ഒരു കള്ളന്റെ കഥയാണ്  സിനിമ.
  ലോകജനതയുടെ ഉന്നമനത്തിനായി   ലൈഫ് സയൻസ് യൂണിവേഴ്സിറ്റി  എന്ന  അതിനൂതന ആശയത്തിനായി പ്രവർത്തിക്കുന്ന Dr പ്രവീൺ റാണയാണ് ഈ സിനിമയുടെ അമരക്കാരൻ.

കലാഭവന്‍ മണി പാടി പ്രസിദ്ധമാക്കിയ നാടന്‍പാട്ടുകളുടെ രചനയിലൂടെ പേരു കേള്‍പ്പിച്ച ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ഗാനം രചിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് ഇതുവരെ പരിചയമില്ലാത്ത ഹൃദയാവര്‍ജകമായ അനുനാസിക സ്വരത്തില്‍ നോക്കല്ലേട്ടോ പാടിയിരിക്കുന്നത് പുതുഗായകനായ അന്തോണി ദാസന്‍. പ്രവീണ്‍ റാണ തന്നെ മ്യൂസിക് മെന്ററായി പ്രവര്‍ത്തിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്,  ചോരന് പശ്ചാത്തലസംഗീതം പകര്‍ന്നരിക്കുന്നവര്‍ തന്നെ - 4 മ്യൂസിക്‌സ്. ഛായാഗ്രാഹകന്‍ - സുരേഷ് ബാബു. കൊറിയോഗ്രാഫര്‍ - ഭാവില്‍ മുംബൈ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top