29 March Friday

'മാരിവില്ലുകളെ മഴനൂലുകൊണ്ടു വരൂ....' ; ചിപ്പിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 14, 2017

കൊച്ചി > കുട്ടികള്‍ കേന്ദ്ര കാഥാപാത്രങ്ങളാകുന്ന ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'മാരിവില്ലുകളെ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് രമേശ് കാവില്‍ ആണ്. നവാഗതനായ സച്ചിന്‍ ബാലുവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൂര്യഗായത്രിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന 'ചിപ്പി'യില്‍ ജോയ് മാത്യു, ശ്രിന്ദ, ശ്രുതി മേനോന്‍, സലിം കുമാര്‍, മണികണ്ഠന്‍ ആര്‍ ആചാരി, സുരഭി ലക്ഷ്മി, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കൂടാതെ ബാലതാരങ്ങളായി അജ്മല്‍, അജിന്‍ഷാജി, അദ്വൈത്, അമല്‍ദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തന്‍ഹതബസും എന്നിവരുമുണ്ട്.

പ്രധാനമായി തീരപ്രദേശങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീല്‍ ബാദുഷയും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നവാഗതരായ സച്ചിന്‍ ബാലുവും, റോഷന്‍ ഹാരിഷുമാണ്. വിനീഷ് പാലയാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. മ്യൂസിക്24*7നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. ഫിലിം ഫിനിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി എസ് ബാബുവാണ് 'ചിപ്പി' നിര്‍മിച്ചിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top