25 April Thursday

തരംഗമായി ‘ചെക്കന്‍'സിനിമയിലെ മലര്‍ക്കൊടിപ്പാട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

സിനിമയില്‍ വന്ന മാപ്പിളപാട്ടുകള്‍ എന്നും പ്രേക്ഷകര്‍ ഏറ്റുപാടിയ ചരിത്രം മാത്രമേ ഉള്ളൂ..  ആ കൂട്ടത്തിലേക്കു ഒരു മനോഹരഗാനം കൂടി ഈ പെരുന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങി..വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിച്ചു ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന ‘ചെക്കന്‍' എന്ന സിനിമയിലെ ഗാനമാണ് പഴയകാലത്തെ പെട്ടിപാട്ടുകളില്‍ കേട്ടു മറന്ന ‘മലര്‍ കൊടിയേ ഞാന്‍ എന്നും പുഴയരികില്‍ പോയെന്നും..' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്ക്കാരമായി പുറത്തിറങ്ങിയത്.

പ്രശസ്ത സിനിമാതാരം അനു സിതാര അടക്കമുള്ള നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഷെയര്‍ ചെയ്ത ഗാനം മില്ലേനിയം ഓഡിയോസാണ് പ്രേക്ഷകരില്‍ എത്തിച്ചത്. വ്യത്യസ്ത പ്രമേയം കൊണ്ട് ഇതിനിടെ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ട ചെക്കന്‍ സിനിമയിലെ രണ്ടാമത്തെ ഗാനമാണ് ഇത്. ആദ്യഗാനം അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയുടെ ശബ്ദത്തിലും, അഭിനയത്തിലും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു താരാട്ട് പാട്ടായിരുന്നു. ലക്ഷങ്ങളാണ് യൂട്യൂബിലൂടെ ഈ ഗാനം സ്വീകരിച്ചത്..

ഒ.വി അബ്ദുള്ളയുടെ വരികള്‍ക്ക് പുതിയ ശബ്ദം നല്‍കി സിനിമയില്‍ ആലപിച്ചിരിക്കുന്നത് നിരവധി നാടന്‍ പാട്ടുകളിലൂടെ തന്റെ വ്യത്യസ്ത ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മണികണ്ഠന്‍ പെരുമ്പടപ്പാണ്. ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കിയത് സിബു സുകുമാരന്‍.. അവഗണിക്കപ്പെടുന്ന ഒരു ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രത്തില്‍ നായകന്‍ ചെക്കനായി വേഷമിടുന്നത് നിരവധി സിനിമകളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ്. നായികയായി ആതിരയും, ഷിഫാനയും എത്തുന്നു.. നഞ്ചിയമ്മ, വിനോദ് കോവൂര്‍, അബു സലിം, തസ്നി ഖാന്‍, അലി അരങ്ങാടത്ത് തുടങ്ങിയ താരങ്ങള്‍ക്കു പുറമേ ഒട്ടേറെ നാടക, ടിക് ടോക് താരങ്ങളും ഒപ്പം ഏറെ പുതുമുഖങ്ങളും ചിത്രത്തിലൂടെ കഥാപാത്ര ങ്ങളായി വരുന്നുണ്ട്..

പൂര്‍ണ്ണമായും വയനാട്ടില്‍ വെച്ചു ചിത്രീകരിച്ച സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തിയേറ്റര്‍ റിലീസിന് സാധ്യമായില്ലെങ്കില്‍ ഓ ടി ടി പ്ളാറ്റ് ഫോമുകളിലൂടെ ചിത്രം പുറത്തിറക്കാനാണ് തീരുമാനം.. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിക്കുന്ന ‘ചെക്കന്‍' കഥയും, തിരക്കഥയു മൊരുക്കി സംവിധാനം ചെയ്യുന്നത് ഒട്ടേറെ മ്യൂസിക് ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ്.

ഛായാഗ്രഹണം: സുരേഷ് റെഡ് വണ്‍ നിര്‍വഹിക്കുന്നു. കലാ സംവിധാനം: ഉണ്ണി നിറം, ചമയം  : ഹസ്സന്‍ വണ്ടൂര്‍, എഡിറ്റ്  : ജര്‍ഷാജ്, വസ്ത്രാലങ്കാരം: സുരേഷ് കോട്ടാല, പ്രൊജക്റ്റ് ഡിസൈന്‍:അസിം കോട്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  : ഷൗക്കത്ത് വണ്ടൂര്‍, പ്രൊ.മാനേജര്‍  : റിയാസ് വയനാട്, സ്റ്റില്‍സ്  : അപ്പു, പശ്ചാത്തല സംഗീതം  :സിബു സുകുമാരന്‍, സാമ്പത്തിക നിയന്ത്രണം  : മൊയ്ദു കെ.വി,ഗതാഗതം:ഷബാദ് സബാട്ടി, പി.ആര്‍.ഒ: അജയ് തുണ്ടത്തില്‍, ഡിസൈന്‍:മനു ഡാവിഞ്ചി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top