25 April Thursday

മോഹൻലാൽ - പൃഥ്വിരാജ് ചിത്രം ബ്രോഡാഡിയിലെ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022



കൊച്ചി : സൂപ്പർ ഹിറ്റായ  ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി  പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയിലെ ഗാനം പുറത്തിറങ്ങി വ്യത്യസ്തമായി ഇത്തവണ ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ഒരുക്കി കൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ആദ്യഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പറയാതെ വന്നെൻ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ലാലേട്ടന് വേണ്ടി എം ജി ശ്രീകുമാർ വീണ്ടും പാടുന്നുവെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്‌മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം ജനുവരി 26നാണ് പുറത്തിറങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്നു. നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ . രചിച്ചിരിക്കുന്നത്.  കാമറ ചലിപ്പിച്ചത് അഭിനന്ദം രാമാനുജനും ആണ്.

മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദന്‍, സുകുമാരന്‍ എന്നിവരും അഭിനയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top