26 April Friday

ഓർമകളിൽ ബ്രണ്ണൻ; ലിറിക്കൽ വീഡിയോ ശ്രദ്ധേയമാകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് അനുഭവങ്ങളെ ഹൃദയസ്‌പർശിയായി അവതരിപ്പിക്കുന്ന ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ബ്രണ്ണൻ കോളേജിൽ പ്രൊഫസറായിരുന്ന കവിയും ഗാനരചയിതാവും സംഗീതനിരൂപകനുമായ ഡോ. മധു വാസുദേവനാണ് "ഫെയർവെൽ ടു ബ്രണ്ണൻ' എന്ന പേരിൽ കവിത എഴുതിയിരിക്കുന്നത്‌. സംഗീതവും ആലാപനവും യുവ ഗായകരിൽ ശ്രദ്ധേയനായ കെ കെ നിഷാദാണ്.

വീഡിയോ ഈ ലിങ്കിൽ കാണാം:

ഒരു കലാലയം അവിടത്തെ ഓരോ വ്യക്തിയിലും ആഴത്തിൽ ചെലുത്തുന്ന സ്വാധീനതകളുടെയും നഷ്‌ടബോധങ്ങളുടെയും സാക്ഷ്യം എന്ന നിലയിലാണ്  ഈ ലിറിക്കൽ വീഡിയോ ശ്രദ്ധേയമാകുന്നത്. കലാലയ സൗഹൃദങ്ങളുടെ ചൂരും വിരഹനൊമ്പരങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും മധു വാസുദേവൻ ഇതിൽ പങ്കുവയ്ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top