28 March Thursday
ചിത്രത്തിലെ 'എല്ലാം ഓക്കേ ആക്കാം' എന്ന ഗാനം കാണാം

ബിജു മേനോന്‍ ചിത്രം ഒരായിരം കിനാക്കളിലെ ഗാനം റിലീസ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Apr 5, 2018

കൊച്ചി >  ബിജു മേനോന്‍ നായകനായെത്തുന്ന 'ഒരായിരം കിനാക്കളാല്‍' എന്ന ചിത്രത്തിലെ  'എല്ലാം ഓക്കേ ആക്കാം' വീഡിയോ ഗാനം റിലീസ് ചെയ്തു. സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ്  വര്‍മ്മയാണ്. അശ്വിന്‍ ചിട്ടപ്പെടുത്തിയ ആദ്യ ഗാനം കൂടിയാണിത്.

പ്രമോദ് മോഹന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ റോഷന്‍ മാത്യു, സായി കുമാര്‍, ഷാജോണ്‍,  ശാരു പി വര്‍ഗീസ്, നിര്‍മല്‍ പാലാഴി, സാക്ഷി അഗര്‍വാള്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമോദ് മോഹന്‍, കിരണ്‍ വര്‍മ്മ, ഋഷികേശ് മുണ്ടാണി എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം മന്‍സൂര്‍ മുത്തൂറ്റിയും നിര്‍വഹിച്ചിരിക്കുന്നു. രഞ്ജിത്ത് മേലേപ്പാട്, സച്ചിന്‍ വാര്യര്‍, അശ്വിന്‍ റാം എന്നിവരാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

ബിജിബാലിന്റെതാണ് പശ്ചാത്തല സംഗീതം. രഞ്ജി പണിക്കര്‍, ജോസ്മോന്‍ സൈമണ്‍, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം നാളെ തീയേറ്ററുകളില്‍ എത്തും. മ്യൂസിക്24*7നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top