26 April Friday

"വിഡ്ഢികളുടെ മാഷ്' ആദ്യ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Dec 13, 2021

"വിഡ്ഢികളുടെ മാഷ്' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബിജിബാലിന്റെ സംഗീതത്തിൽ കെ എസ് ചിത്രയാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. റഫീഖ് അഹമ്മദിന്റെ രചനയിൽ ഓർമ്മയുടെ നൊമ്പരങ്ങൾ ഉണർത്തുന്ന ഗാനം ബിജിബാൽ ഒഫീഷ്യൽ യൂട്യൂബ് പേജിലൂടെ എത്തിക്കുന്നു.

നവാഗതനായ അനീഷ് വി എയുടെ സംവിധാനത്തിൽ ദിലീപ് മോഹൻ, അഞ്ചലി നായർ , ശാരി എന്നിവരെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ്‌ "വിഡ്ഢികളുടെ മാഷ്'. ദിലീപ് മോഹൻ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ  മണിയൻപിള്ള രാജു , അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല ,  മണികണ്ഠൻ പട്ടാമ്പി (മറിമായം) , സുനിൽ സുഗത , നിർമ്മൽ പാലാഴി, രാജേഷ് പറവൂർ എന്നീ സീനിയർ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി. ജെ, സ്‌റ്റീവ് , ദിവിൻ പ്രഭാകർ , ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു. ബിജിബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ചിത്രയും, സൂരജ് സന്തോഷുമാണ്. മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു, ശ്യാം കുമാർ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top