26 April Friday

'ബഷീറിന്റെ പ്രേമലേഖനം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2017

കൊച്ചി > അനീഷ് അന്‍വര്‍ സംവിധാനം നിര്‍വഹിച്ച 'ബഷീറിന്റെ പ്രേമലേഖനം' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. വിഷ്ണു മോഹന്‍ സിത്താര ഈണം പകര്‍ന്ന അഞ്ചു ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. ഹരിനാരായണന്‍ ബി.കെ, അര്‍ഷിദ് ശ്രീധര്‍, ആര്‍. വേണുഗോപാല്‍, ഷിന്റൊ കൂടപ്പാട്ട് എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

'ബഷീറിന്റെ പ്രേമലേഖനം'ത്തില്‍ പ്രശസ്ത നടിനടന്മാരായ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഫര്‍ഹാന്‍ ഫാസിലും സന അല്‍താഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, അജു വര്‍ഗ്ഗീസ്, ആശ അരവിന്ദ്, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, മണികണ്ഠന്‍, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിനോദ്, ഷംസീര്‍, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഫോര്‍ട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍: 1. പെണ്ണെ പെണ്ണെ പാടിയത്: വിഷ്ണു മോഹന്‍ സിത്താര ഗാനരചന: ഹരിനാരായണന്‍ ബി.കെ സംഗീതം: വിഷ്ണു മോഹന്‍ സിത്താര

2. ശുംഭറാണി പാടിയത്: വിഷ്ണു മോഹന്‍ സിത്താര ഗാനരചന: അര്‍ഷിദ് ശ്രീധര്‍ സംഗീതം: വിഷ്ണു മോഹന്‍ സിത്താര

3. പ്രണയമാണിത് പാടിയത്: സച്ചിന്‍ രാജ്, വിഷ്ണു മോഹന്‍ സിത്താര & ജോയേഷ്‌ ചക്രബൊര്‍ത്തി ഗാനരചന: ആര്‍. വേണുഗോപാല്‍ സംഗീതം: വിഷ്ണു മോഹന്‍ സിത്താര

4. ടിവി പാടിയത്: അന്‍വര്‍ സദത്ത് ഗാനരചന: അര്‍ഷിദ് ശ്രീധര്‍ സംഗീതം: വിഷ്ണു മോഹന്‍ സിത്താര 5. ലൈല ലൈല പാടിയത്: സാലിഹ് ഹനീഫ് ഗാനരചന: ഷിന്റൊ കൂടപ്പാട്ട് സംഗീതം: വിഷ്ണു മോഹന്‍ സിത്താര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top