20 April Saturday

VIDEO - 'കാലവേഗമോടിമായുമ്പോള്‍'; സിത്താര ആലപിച്ച ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

റഫീഖ് അഹമ്മദ് രചിച്ച് അരുണ്‍ രാജ് സംഗീതം നല്‍കിയ  കാലവേഗമോടിമായുമ്പോള്‍..  എന്ന  ഗാനം പുറത്തിറങ്ങി. സിതാര കൃഷ്ണ കുമാറാണ് ഗാനം  ആലപിച്ചിരിക്കുന്നത് . എസ്. കെ ക്രിയെട്ടീവും വഞ്ചിപ്പുര ഫിലിംസും ചേര്‍ന്നൊരുക്കുന്ന 'അവള്‍ '  സിനിമയിലെ ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.  രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബി ജോര്‍ജ്ജ്, കൃഷ്ണപ്രഭ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

സിജിന്‍ കൂവള്ളൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് പ്രസാദ് വഞ്ചിപുര ആണ്. എഡിറ്റിംഗ്  നൗഷാദ് കെ. ടി, ക്യാമറ - നൗഷാദ് കെ. ടി , ബിജു തായമ്പത്ത് , ഫൈസല്‍ നിലമ്പൂര്‍.  ഇന്ദു, ഹണി, റെജു, കൃഷ്ണകുമാര്‍, വിജില, സന, ഇസ്സ, ഷാരോണ്‍, ജിഷ്ണു എന്നിവരാണ് അഭിനേതാക്കള്‍. ജനുവരി അവസാനം യൂ ടൂബിലൂടെ ചിത്രം പുറത്തിറങ്ങും







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top