03 July Thursday

'ആറ്റുവഞ്ഞിപ്പൂക്കള്‍' പ്രണയഗാനം റിലീസായി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 15, 2022

കൊച്ചി> യുവസംവിധായകന്‍ ശ്യാം മംഗലത്ത് സംവിധാനം ചെയ്ത പ്രണയഗാനം 'ആറ്റുവഞ്ഞിപ്പൂക്കള്‍' റിലീസായി. ടോണി സിജിമോനും ജാന്‍വി ബൈജുവുമാണ് പ്രണയജോഡികളായി എത്തുന്നത്.

നവാഗത ഗാനരചയിതാവ് ബിന്ദു പി മേനോന്റെ വരികള്‍ക്ക് യുവസംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം പി യാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഉണ്ണിമേനോന്‍ ആണ് ആറ്റുവഞ്ഞിപ്പൂക്കള്‍ ആലപിച്ചിരിക്കുന്നത്.

ബ്ലിസ്‌റൂട്ട്‌സ് പ്രസന്റ്‌സിന്റെ ബാനറില്‍ രൂപേഷ് ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ക്യാമറ- അമല്‍, സുമേഷ്, വൈഷ്ണവ്, എഡിറ്റര്‍- അനില്‍ ലോട്ടസ് ഐ, മേക്കപ്പ്- അരുണ്‍ വെള്ളികോത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍- മനീഷ് കണ്ണന്‍, ആര്‍ട്ട്- സുജിത്ത് കെ എസ്, സ്റ്റില്‍സ്- അമല്‍ സി എസ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top