06 June Tuesday

ആപ്പിളും സ‌്പോടിഫൈയും: അടി തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019


സ‌്പോടിഫൈയും ആപ്പിളും തമ്മിൽ തർക്കം മുറുകുന്നു. സ്വീഡിഷ‌് മ്യൂസിക‌് സ‌്ട്രീമീങ‌് സേവനദാതാവായ സ‌്പോടിഫൈ ഒടുവിൽ ആപ്പിളിനെ കുത്തകയെന്ന‌് വിളിച്ചു. ആപ‌് സ‌്റ്റോറുകളിൽ ആപ്പിൾ അനധികൃത ഇടപെടൽ നടത്തുന്നുവെന്ന‌് യൂറോപ്യൻ യൂണിയനിൽ സ‌്പോടിഫൈ പരാതി നൽകിയിരുന്നു. ഫ്രീ ആപ്പുകൾക്കുള്ള ആനുകൂല്യങ്ങൾ, അതല്ലാത്ത സ‌്പോടിഫൈക്ക‌് അനുഭവിക്കാമെന്നാണ‌് വിചാരമെന്ന‌് ആപ്പിളും തിരിച്ചടിച്ചു. പരാതിയോട‌് ആപ്പിൾ ഇത്തരത്തിലാണ‌് പ്രതികരിക്കുകയെന്ന‌് അറിയാമായിരുന്നെന്ന‌് സ‌്പോടിഫൈ പറഞ്ഞു.

തങ്ങൾ തെറ്റൊന്നും ചെയ്യാത്തപോലെയാണ‌് എല്ലാ കുത്തകകളും ഭാവിക്കുക. മാർക്കറ്റിലെ മറ്റുള്ള കമ്പനികളോടും ഉപയോക്താക്കളോടും നല്ല സമീപനം ആണെന്ന‌് വാദിക്കുകയും ചെയ്യും.  സ‌്പോടിഫൈ ഉപയോക്താക്കൾ  കേവലം ആപ്പിൾ ഉപയോക്താക്കൾ ആണെന്ന ആപ്പിളിന്റെ ധാരണയാണ‌് പ്രതികരണത്തിലൂടെ പുറത്തുവരുന്നതെന്നും സ‌്പോടിഫൈ പറഞ്ഞു. ഫെബ്രുവരിയിലാണ‌് സ‌്പോടിഫൈ ഇന്ത്യൻ വിപണിയിലെത്തിയത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top