23 February Friday

രൺബീർ കപൂറും രശ്‌മിക മന്ദാനയും ഒന്നിക്കുന്ന അനിമൽ: ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 11, 2023

രൺബീർ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഹുവാ മെയിൻ' എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് പ്രീതം, രാഘവ് ചൈതന്യ എന്നിവർ ചേർന്നാണ്. പ്രീതമിന്റെ മ്യൂസിക് സ്റ്റുഡിയോ ആയ 'ജാം 8' ആണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണിത് എന്ന് രശ്മിക ഇൻസ്റ്റഗ്രാമിൽ ഗാനത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. 'പെണ്ണാളെ' എന്ന് തുടങ്ങുന്ന മലയാളം പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളം പതിപ്പിലെ വരികൾ എഴുതിയിരിക്കുന്നത്.

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ  സംവിധായകൻ. ബോബി ഡിയോൾ വില്ലനായി എത്തുന്നു. അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചായാഗ്രഹണം: അമിത് റോയ്,   എഡിറ്റിങ്: സന്ദീപ് റെഡ്ഡി വംഗ. പ്രീതം, വിശാൽ മിശ്ര, മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസൺ, ഹർഷവർദ്ധൻ, രാമേശ്വർ, ഗൗരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.

ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് 'അനിമൽ' നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബർ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാർത്ത പ്രചാരണം : ടെൻ ഡിഗ്രിനോർത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top