12 July Saturday

"അമ്പലമുക്കിലെ വിശേഷങ്ങളു' മായി ഗോകുൽ സുരേഷും ജയറാം കൈലാസും; ആദ്യ വീഡിയോ സോങ് പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 2, 2021

ചാന്ദ് ക്രീയേഷന്സിന്റെ ബാനറിൽ ജെ ശരത്ചന്ദ്രൻ നായർ നിർമിച്ച്‌ ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന "അമ്പലമുക്കിലെ വിശേഷങ്ങൾ' ആദ്യ വീഡിയോ സോങ് മനോരമ മ്യൂസിക് പുറത്തിറക്കി. ഗോകുൽ സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ലാൽ, ധർമജൻ ബോൾഗാട്ടി, മേജർ രവി, ഗണപതി, ബിജുക്കുട്ടൻ, സുധീർ കരമന, അനീഷ് ജി മേനോൻ, മറീനാ മൈക്കിൾ കുരിശിങ്കൽ, ഇഷ്‌ണി, ഷെഹീൻ സിദ്ധിഖ്‌ എന്നിവർ അഭിനയിക്കുന്നു. ഉമേഷ് കൃഷ്‌ണ‌നാണ്‌ തിരക്കഥ, ഛായാഗ്രഹണം -അബ്‌ദുള്‍ റഹീം, എഡിറ്റര്‍ -രഞ്ജന്‍ എബ്രാഹം.

ജയറാം കൈലാസ്‌

ജയറാം കൈലാസ്‌

ബി കെ ഹരിനാരായണൻ രചനയും രഞ്ജിൻ രാജ് സംഗീതവും നിർവഹിച്ചിരിക്കുന്നു. സന്നിദാനന്ദൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കോ - പ്രൊഡ്യൂസര്‍ - മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top