25 April Thursday

'പൂമര'ത്തിനു ശേഷം അജീഷ് ദാസന്റെ വരികള്‍; 'ഒരു പഴയ ബോംബുകഥ'യിലെ ആദ്യഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018

കൊച്ചി > 'പൂമര'ത്തിലെ ഹിറ്റ് ഗാനങ്ങള്‍ക്ക്  ശേഷം പുതിയ ഗാനവുമായ അജീഷ് ദാസന്‍. ഷാഫി സംവിധാനം ചെയ്യുന്ന 'ഒരു പഴ ബോംബ് കഥ'യ്ക്കു വേണ്ടിയാണ് അജീഷ് ഗാനം എഴുതിയിരിക്കുന്നത്. തിരക്കഥാകൃത്ത് ബിബിന്‍ജോര്‍ജ് നായകനായെത്തുന്ന ചിത്രത്തിന്റെ ഗാനം ഫഹദ് ഫാസിലും നസ്രിയ നസീം ചേര്‍ന്നാണ് റിലീസ് ചെയ്‌തത്.

'ഹാല് ഹാല്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. അരുണ്‍ രാജ് സംഗീതം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അഫ്‌സലാണ്.

ബിഞ്‌‌ജു ജോസഫ് സുനില്‍ കര്‍മ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. വിഷ്ണു ഉണ്ണികൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, ഹരീഷ് കണാരന്‍, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ വി.സാജന്‍.

കാളിദാസ് ജയറാം നായകനായെത്തിയ 'പൂമര'ത്തിന് വേണ്ടി അജീഷ് ദാസന്‍ മൂന്ന് ഗാനങ്ങളാണ് ഒരുക്കിയിരുന്നത്. 'കടവത്തൊരു തോണിയിരിപ്പൂ', 'ഇനി ഒരു കാലത്തെ', 'നേരമായി', എന്നിവയായിരുന്നു ഗാനങ്ങള്‍. ഗാനങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top