19 April Friday

03:00 AM മ്യൂസിക് വീഡിയോ നേരത്തേ പുറത്തിറങ്ങി; പാടിയത് സലീം കുമാർ

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

കോഴിപ്പങ്കിന്‌‌ ശേഷം "ദി റൈറ്റിങ്‌ കമ്പനി' യുടെ ബാനറിൽ മുഹ്സിൻ പരാരി നിർമ്മിക്കുന്ന പുതിയ മ്യൂസിക്‌ വീഡിയോ 03:00 AM പുറത്തിറങ്ങി. ശേഖർ മേനോൻ സംഗീതം ചിട്ടപ്പെടുത്തി സലീംകുമാർ പാടിയ മ്യൂസിക്‌ ആൽബത്തിന്റെ വരികൾ മുഹ്സിൻ പരാരിയുടേതാണ്‌. ലുക്ക്‌മാൻ അവറാനാണ്‌ ആൽബത്തിൽ അഭിനയിച്ചിട്ടുള്ളത്‌. ഫഹദ്‌ ഫാറ്റിൽ ഛായാഗ്രഹണവും നിസാം കാദിരി എഡിറ്റിങ്ങും ചെയ്‌ത മ്യൂസിക്‌ വീഡിയോ റൈറ്റിംഗ്‌ കമ്പനിയുടെ യൂറ്റ്യൂബ്‌ ചാനലിലും മ്യൂസിക്‌ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്‌.

ചില സാങ്കേതിക തകരാറുകൾ കാരണം 03:00 AM  മ്യൂസിക് വീഡിയോ രണ്ടു ദിവസം മുൻപേ ഇറക്കുന്നു എന്ന പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ പങ്കുവച്ച്കൊണ്ടാണ്‌ വീഡിയോ ഇറക്കിയത്‌. നേരത്തെ ജൂൺ ഒന്നിനായിരുന്നു റിലീസ്‌ തീരുമാനിച്ചിരുന്നത്‌.

വോക്കൽ മിക്‌സിംഗും സ്റ്റെം മാസ്റ്ററിംഗും: ശ്രീശങ്കർ (മ്യൂസിക് മിനിസ്ട്രി, കൊച്ചി), അസോസിയേറ്റ് ഡയറക്ടർ, വിഎഫ്എക്‌സ്, ആനിമേഷൻ സൂപ്പർവൈസർ - അനമയ് പ്രകാശ്, ചിത്രീകരണവും ആനിമേഷനും - മർവ സലാഹ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വസീം ഹൈദർ, അസിസ്റ്റന്റ് ഡയറക്‌ടർ - ഹരിത ഹരിദാസ്, അസിസ്റ്റന്റ് എഡിറ്റർ - ബാസിം എ. റഹ്മാൻ, പ്രൊഡക്ഷൻ അസിസ്റ്റന്റ് - മുഹമ്മദ് ഷെഫീഖ്, പി.ആർ.ഒ. - ആതിര ദിൽജിത്ത്, ഡിജിറ്റൽ പാർട്‌ണ‌ർ: പിക്സൽബേർഡ്, സ്റ്റുഡിയോ: കിർകോൺ, റെക്കോർഡിംഗ് സ്റ്റുഡിയോ: മൈ സ്റ്റുഡിയോ, എറണാകുളം. കെ സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരമാണ് റൈറ്റിംഗ് കമ്പനിയുടെ ആദ്യത്തെ പ്രൊജക്റ്റ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top