18 September Thursday

1971ലെ ക്രിക്കറ്റ് ജേതാക്കള്‍ക്ക് ആദരമായി ഗാനം

വെബ് ഡെസ്‌ക്‌Updated: Friday Mar 12, 2021

ക്രിക്കറ്റ് ജേതാക്കള്‍ക്ക് ആദരമായി സ്വാതന്ത്ര്യാനനന്തര ഇന്ത്യയുടേയും, ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ചരിത്രം തിരുത്തിക്കുറിച്ച വര്‍ഷമാണ് 1971. ഈ വര്‍ഷം ഇന്ത്യ വെസ്റ്റിന്റിസിനെ വെസ്റ്റിന്റീസില്‍ വെച്ചും, ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ വെച്ചും ഇന്ത്യ ടെസ്റ്റ് പരമ്പര വിജയങ്ങള്‍ നേടി. അജിത് വഡേക്കര്‍ നയിച്ച 1971ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആദരമായി ഒരു ഗാനം തയ്യാറാക്കപ്പെട്ടിരിക്കുന്നു. 1971ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രശസ്തമായ വിജയത്തിന്റെ അന്‍പതാം വര്‍ഷത്തിലാണ് ഈ ഗാനം തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എം സി വസിഷ്ഠ് രചിച്ച ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചത് അദ്ദേഹത്തിന്റെ തന്നെ വിദ്യാര്‍ഥിയായിരുന്ന സായ്ഗിരിധര്‍ ആണ്. ക്രിക്കറ്റ് ദേശിയോദ്ഗ്രഥനത്തിന് എന്നതാണ് ഈ ഗാനം മുന്നോട്ട് വെക്കുന്ന ആശയം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top