23 April Tuesday

യോഗ മുന്നൊരുക്കം ഇന്ന്‌ തുടങ്ങാം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

വീട്ടിലിരുന്ന്‌ പരിശീലിക്കാൻ കഴിയുന്ന ആസനങ്ങളും വ്യായാമങ്ങളും ദേശാഭിമാനിയിലൂടെ പരിചയപ്പെടുത്തുകയാണ്‌ ചേതനാ യോഗ സ്‌റ്റേറ്റ്‌ ഫാക്കൽറ്റി കെ ടി കൃഷ്‌ണദാസ്‌

കോവിഡ്‌–-19 മനുഷ്യനെ വീട്ടിലേക്കും മുറിയിലേക്കും പൂട്ടിയിട്ടിരിക്കുകയാണ്‌. ഈ അവസ്ഥയിൽ ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്‌. ഒപ്പം ഈ മഹാമാരിയെ ചെറുക്കാൻ രോഗപ്രതിരോധം വർധിപ്പിക്കുകയും വേണം. ഇതിന്‌ യോഗ ഒരു പരിധിവരെ പരിഹാരമാണ്‌. എട്ട്‌ വയസ്സിന്‌ താഴെയുള്ളവർക്ക്‌ ലിംഗവ്യത്യാസമെന്യേ യോഗ പരിശീലിക്കാം.

എന്നാൽ, യോഗ പരിശീലിക്കുന്നതിനും വേണം ചില മുന്നൊരുക്കങ്ങൾ.

രാവിലെ എഴുന്നേറ്റാൽ വെള്ളം കുടിക്കണം–- ഇത്‌ രക്തസമ്മർദവും അമ്ലാധിക്യവും സമാവസ്ഥിയിലാക്കും
മലമൂത്ര വിസർജനവും കുളിയും നിർബന്ധം
തറവിരിപ്പ്‌ (യോഗമാറ്റ്‌)  ഊർജം നഷ്‌ടമാകാതെ സൂക്ഷിക്കും
സമയം  രാവിലെയും വൈകിട്ടും 3 മുതൽ 7.30 വരെ
വസ്‌ത്രം   അയഞ്ഞവസ്‌ത്രം; പ്രത്യൂൽപ്പാദന വ്യവസ്ഥ സംരക്ഷിക്കണം, ശരീരത്തെ എളുപ്പത്തിൽ വളയ്‌ക്കാൻ കഴിയണം
രീതി   ആദ്യം ലളിതവും ക്രമേണ പ്രയാസമുള്ളതുമായ ആസനങ്ങൾ
ഭക്ഷണം   യോഗകഴിഞ്ഞ്‌ അര മണിക്കൂറിനുശേഷം  മിതഭക്ഷണം

ആദ്യം  ശാരീരിക സ്വാസ്ഥികാവസ്ഥ (മെഡിറ്റേഷൻ) കാലുകൾ പിണച്ച്‌ തറയിൽ നിവർന്ന്‌ ഇരിക്കണം കണ്ണുകൾ പകുതിയടച്ച്‌ ശാന്തമാകണം തള്ളവിരലും ചൂണ്ടുവിരലും അറ്റം ചേർത്തുവച്ച്‌ ചിൻമുദ്രയിൽ മുട്ടിൽമുകളിൽ മലർത്തിവയ്‌ക്കണം ശ്വാസഗതിയെ ശ്രദ്ധിച്ച്‌ സാധാരണ ശ്വാസത്തിൽ ഇരിക്കുക . തുടക്കത്തിൽ മൂന്ന്‌ മിനിറ്റിമുതൽ അഞ്ച്‌ മിനുട്ടുവരെമാത്രം

ശ്വസന വ്യായാമത്തെപ്പറ്റി നാളെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top