10 July Thursday
ഇന്ന് പുഞ്ചിരി ദിനം

മസിൽ പിടുത്തം ഒഴിവാക്കി പുഞ്ചിരിക്കാം....അജയകുമാർ കരിവെള്ളൂർ എഴുതുന്നു

അജയകുമാർ കരിവെള്ളൂർUpdated: Friday Oct 6, 2023

അജയകുമാർ കരിവെള്ളൂർ

അജയകുമാർ കരിവെള്ളൂർ

ഇതാ മറ്റൊരു പുഞ്ചിരി ദിനം കൂടി കടന്നു വരികയാണ്. നമുക്ക് പുഞ്ചിരി പ്രസരിപ്പിക്കാം എന്നതാണ് ഈ വർഷത്തെ ലോക പുഞ്ചിരി ദിന സന്ദേശം . ലോക പുഞ്ചിരി ദിനം, എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളി ആഴ്ച ആണ് ആചരിക്കുന്നത്
ലോകമെങ്ങും പ്രചാരത്തിലുള്ള പുഞ്ചിരി മുഖത്തിന്റെ സൃഷ്ടാവായ  പ്രശസ്ത ചിത്രകാരൻ ഹാർവി ബാളാണ് ലോക പുഞ്ചിര ദിനം എന്ന ആശയം മുന്നോട്ടു വച്ചത്.  അദ്ദേഹത്തിന്റെ ഒർമ നിലനിറുത്തുന്നതിലേക്കായി 'ഹാർവി ബാൾ വേൾഡ് സ്മൈൽ ഫൗണ്ടേഷൻ'രൂപീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് പുഞ്ചിരി ദിനം ആചരിക്കുന്നത്  .

പുഞ്ചിരിക്കാം മനസ്സു തുറന്ന്

നല്ലൊരു പുഞ്ചിരി കൊണ്ട് ജീവിതം എത്ര ധന്യമാക്കുവാൻ സാധിക്കുമെന്ന് എപ്പോഴും ചിന്തിച്ചിട്ടുണ്ടോ  ?ഇന്ന് നമുക്കെല്ലാം മനസു തുറന്നൊന്നു പുഞ്ചിരിക്കാം  ചിരിക്കാം. ഈ ദിവസം ചിരിച്ചില്ലെങ്കില്‍ പിന്നെ എന്നാണ് ചിരിക്കുക. കാരണം ഇന്ന് പുഞ്ചിരി ചക്കാനായി മാത്രം മാറ്റി വച്ചിരിക്കുന്ന ദിനമാണ്.ലോക പുഞ്ചിരി ദിനം  പിരിമുറക്കങ്ങളുടെ ലോകത്ത് മനസു നിറയെ  പുഞ്ചിരിച്ച്ലോകം ഇന്ന്  ആഘോഷിക്കുകയാണ്.ചിരി വലിയ ഒരു ഔഷധം കൂടിയാണ്  . ഒരു പുഞ്ചിരി കൊണ്ട് ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടെന്നത് ഒരു വലിയ സത്യമാണ്.

നല്ല പുഞ്ചിരിക്കു വേണം നിരയൊത്ത പല്ലുകൾ

ആത്മവിശ്വാസത്തോടെ  പുഞ്ചിരിക്ക് നിരയൊത്ത പല്ലുകൾ വളരെ അത്യന്താപേക്ഷിതമാണ് . പല്ലിലിലെ കറകൾ ചിരിക്ക് തടസ്സമാകും . അതിനാൽ ദന്ത സംരക്ഷണം പുഞ്ചിരിക്ക് പ്രധാന ഘടകമാണ്

പുഞ്ചിരി ആരോഗ്യത്തിന് നല്ലത്:

അര കിലോമീറ്റർനടക്കുന്നതിനു തുല്യ ഫലമാണ് മനസ്സു തുറന്നുള്ള ഒരു ചിരി.

ഇത് അമിത വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചിരി എന്നത് ഒരു പ്രത്യേക ഊര്‍ജമായി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് വൈദ്യ ശാസ്ത്രത്തിലും പറയുന്നുണ്ട്. നന്നായി ചിരിക്കുന്നവരില്‍ കുടവയര്‍ കാണാന്‍ കഴിയില്ല. ചിരി പ്രതിരോധ സംവിധാനത്തെയും മാനസികരോഗ്യത്തെയും ശക്തിപ്പെടുത്തുന്നു. വേദന കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇതിനൊപ്പം തന്നെ സൗന്ദര്യം വർധിപ്പിക്കുന്നതിലും പങ്കു വഹിക്കുന്നുണ്ട്.

താഴ്ന്ന രക്ത സമ്മര്‍ദ്ദമുണ്ടാകാൻ ചിരി ഏറെ നല്ലതാണ്. ഇതു മൂലം ഹൃദ്രോഗ അപകട സാധ്യത കുറയും. സ്ഥിരമായി ചിരിക്കുന്ന ആളുകളില്‍ ടി സെല്‍സിന്റെ അളവ് കൂടുതലായിരിക്കും അത് അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നതിനും രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തല്‍ പ്രകാരം ചിരി ആയുസ്സ് കൂട്ടുമെന്നും പറയുന്നുണ്ട്. കൂടുതല്‍ ചിരിക്കുന്നവരാണ് കൂടുതല്‍ കാലം ജീവിക്കുക എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഇനി പുഞ്ചിരിക്കാം..ഉള്ള് തുറന്ന്

സീനിയർ ഡന്റൽ ഹൈജീനിസ്റ്റാണ്‌ ലേഖകൻ. ഫോൺ: 9497045749


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top