24 April Wednesday

ഇന്ന് കാൻസർ ദിനം: വേണ്ടത് കാൻസർ സാക്ഷരത

അജയകുമാർ കരിവെള്ളൂർUpdated: Saturday Feb 4, 2023

മാറുന്ന ജീവിതശൈലിയും, ഭക്ഷണക്രമവും എല്ലാം മലയാളിയെ കൊണ്ടുചെന്ന്  എത്തിച്ചിരിക്കുന്നത് ഗുരുതരമായ ആരോഗ്യ സാഹചര്യങ്ങളിലേക്കാണ്. കേരളത്തിൽ കാൻസർ ബാധിതരുടെ എണ്ണം വർഷം തോറും  വർധിക്കുകയാണെന്ന് ഇതു സംബന്ധിച്ച വിവിധ  കണക്കുകൾ സൂചിപ്പിക്കുന്നു.

പലരും കാൻസർ ബാധ കണ്ടെത്താൻ വൈകുന്നു എന്നതാണ്  യാതാർത്ഥ്യം. കാൻസറിനെ കുറിച്ചും , രോഗ ലക്ഷണങ്ങളെ കുറിച്ചും വിദ്യാസമ്പന്നർക്ക് ഇടയിൽ പോലും വേണ്ടത്ര അവബോധമില്ല എന്നതാണ് യാതാർത്ഥ്യം. കാൻസർ ബാധിതരുടെ എണ്ണം കൂടുന്നത‌്. മാറിയ  ജീവിതശൈലിയും, ഭക്ഷണക്രമവും, പാരിസ്ഥിതക ആഘാതവും, മലീനികരണവും മദ്യത്തിന്റെയും പുകയിലയുടെയും അമിത ഉപയോഗവുമാണ‌് കാൻസർ കൂടാൻ കാരണമാകുന്നത്  കാൻസർ സാക്ഷരത ഇല്ലായ്മയും കാൻസർ കണ്ടുപിടിക്കാൻ വൈകുന്നതാണ‌് രോഗം മൂർഛിക്കാൻ കാരണമാകുന്നത‌്. 40 വയസ‌് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കൽ നിർബന്ധമായും സ്ക്രീനിങ് നടത്തുന്നത് നല്ലതാണ്.

കേരളത്തിൽ  സ‌്ത്രീകളിൽ സ‌്തനാർബുദമാണ‌് വർധിക്കുന്നു

വിവിധ വിദേശ രാജ്യങ്ങളിൽ 45 വയസ‌് കഴിഞ്ഞ സ‌്ത്രീകളിലാണ‌് സ‌്തനാർബുദം കാണുന്നത‌്. എന്നാൽ ഇന്ത്യയിലും , കേരളത്തിലും  യുവതികളിലും സ‌്തനാർബുദം കൂടുന്നതായി കണ്ടുവരുന്നു. പുരുഷന്മാരിൽ ശ്വാസകോശ കാൻസറാണ‌് കൂടുതൽ കാണപ്പെടുന്നത‌്. വായക്കുള്ളിലെ കാൻസറും ആമാശയ കാൻസറുമാണ് മറ്റ് കാൻസറുകൾ . ആദ്യ ഘട്ടത്തിൽ  കണ്ടുപിടിച്ചാൽ ചികിത്സയിലൂടെ ഒരു പരിധി വരെ ചികിത്സിച്ച് ഭേദമാക്കാം.

കേരളത്തിൽ ഏറ്റവുമധികം കാണുന്ന പത്തിനം കാൻസറുകൾ

ആമാശയം, സ്തനം, ശ്വാസകോശം, ചുണ്ട്, വായ, കണ്ഠനാളം, വൻകുടൽ, ഗർഭാശയമുഖം, അന്നനാളം, തലച്ചോർ എന്നിവയെ ബാധിക്കുന്നതും രക്താർബുദവുമാണ്. കഴിഞ്ഞ പത്ത് വർഷമായി സ്തനം, ഗർഭാശയഗളം, ആമാശയം എന്നിവയിലെ അർബുദമായിരന്നു. സ്ത്രീകളിൽ കൂടുതൽ ആയി കണ്ടു വരുന്നത്. ഇതേകാലയളവിൽ പുരുഷന്മാരിൽ ഇത് ശ്വാസകോശാർബുദമായിരുന്നു. ചുണ്ടിന്റെയും വായയുടെയും കാൻസർ, കണ്ഠനാളത്തിന്റെ കാൻസർ, ആമാശയ കാൻസർ എന്നിവയായിരുന്നു മറ്റുള്ളവ.

എഴ് വർഷം മുൻപ് വരെ ഇന്ത്യയിൽ 14 വയസ്സുവരെയുള്ള കുട്ടികളിൽ ഏറ്റവും കൂടുതലായുള്ള കാൻസർ രക്താർബുദമായിരുന്നു.തൊട്ടുപിന്നിൽ ബ്രെയിൻ ട്യൂമറും. സ്ത്രീകളിൽ സ്തനാർബുദവും ഗർഭാശയഗളാർബുദവും 30 വയസ്സിനുശേഷം വർധിക്കുന്ന സ്ഥിതിയുണ്ടായി. 5 വർഷമായി പുരുഷന്മാരിൽ 30 വയസ്സിനുശേഷം ശ്വാസകോശാർബുദവും ആമാശയാർബുദവും വർധിച്ചു. പ്രോസ്റ്റേറ്റ് കാൻസറുകളാവട്ടെ 50 വയസ്സിനുശേഷം വർധിച്ചു. . വിവിധ പഠന റിപ്പോർട്ട് പ്രകാരം കാൻസർമൂലം ഏറ്റവും കൂടുതൽ അവശതകൾക്കും മരണത്തിനും കാരണം പുകയില, മദ്യം എന്നിവയുടെ ഉപയോഗമാണ്.

10 വർഷ മുൻപ് കൂടുതൽ  ഉണ്ടായിരുന്ന  രക്താർബുദം ഏകദേശം 16 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഡൽഹിയിലും പഞ്ചാബിലുമാണ് രക്താർബുദം ഏറ്റവും കൂടുതൽ കാണുന്നത്. ഗർഭാശയഗള കാൻസർ ഈ കലയളവിൽ 39.7 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇത് ഏറ്റവും കൂടുതൽ കാണപ്പെട്ടത് കർണാടകത്തിലായിരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളാണ് ഇതിന് ഏറ്റവും പ്രധാനമായി പഠനം ചൂണ്ടിക്കാണിക്കുന്നത്.  എന്നാൽ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്

സ്തനാർബുദം 40 % ശതമാനം വർധിച്ചു. ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കേരളം, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിലാണ്. ശ്വസകോശാർബുദം ഈ കാലയളവിൽ വർധിച്ചു. പുരുഷന്മാരിൽ ശ്വാസകോശാർബുദം കഴിഞ്ഞാൽ  ഏറ്റവുമധികം കാണപ്പെടുന്നത് വായയിലെ കാൻസറും, ആമാശയ കാൻസറുമാണ്. പുകയിലയുടെ ഉപയോഗവും വായു മലിനീകരണവുമാണ് പ്രമുഖ കാരണമായി  പറയുന്നത്. ഈ കാൻസർ ഇന്ത്യയിൽ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.

വൻകുടലിന്റെയും മലാശയത്തിന്റെയും കാൻസർ ഏറ്റവും കൂടുതൽ കാണുന്നത് ഒഡിഷയിലാണ്. കേരളം, മിസോറം, മധ്യപ്രദേശ് എന്നിവയാണ് തൊട്ടടുത്ത് ളളള സംസ്ഥാനങ്ങൾ . കേരളത്തിൽഒരു വർഷം പുതുതായി 60,000 പേർക്കു കാൻസർ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാൻസർ ചികിത്സാ രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിന് സർക്കാർ ക്രിയാത്മക ഇടപെടലുകൾ നടത്തിവരുകയാണ്.  

നിലവിൽ നാല് ലക്ഷത്തോളം കാൻസർ രോഗികളാണ് സംസ്ഥാനത്തുള്ളത്. റിപ്പോർ‍ട്ട് ചെയ്യുന്ന 60,000 പേരിൽ 30,000– 40,000 പേർക്കും ശസ്ത്രക്രിയ അനിവാര്യമാണെന്ന് കേരള അസോസിയേഷൻ ഓഫ് സർജിക്കൽ ഓങ്കോ‍ളജിയുടെ റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതു കാൻസർ പോലെയുള്ള രോഗങ്ങൾ ബാധിച്ചവരെയാണ് കാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാൻസർ ബോർഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 24 കേന്ദ്രങ്ങളിൽ നിന്ന് കാൻസർ ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.

എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുള്ള ജില്ലാ കാൻസർ കെയർ സെന്ററുകളിലൂടെ കീമോ തെറാപ്പിയുൾപ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കുന്നുണ്ട്.

ലോക കാൻസർ ദിനം

ലോകമെമ്പാടുമുള്ള  മനുഷ്യരെ കാൻസർ  രോഗാവസ്ഥയുമായി ബന്ധപ്പെട്ട മുൻവിധികളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായാണ് ലോകമെമ്പാടും ഫെബ്രുവരി 4ന് ലോക കാൻസർ ദിനം ആചരിക്കുന്നത്. യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോൾ (UICC) ലോക കാൻസർ ദിനം "ആഗോള ഏകീകരണ സംരംഭമായി പ്രഖ്യാപിച്ചു.

" രോഗനിർണയം, പരിചരണം, വൈകാരിക പിന്തുണ തുടങ്ങി രോഗത്തെ ഒരുമിച്ച് നേരിടാനും പോരാടാനും ലോകമെമ്പാടുമുള്ള വ്യക്തികളെ പ്രേരിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ദിനാചനരണം നടത്തുന്നത്. കാൻസർ പരിചരണത്തിലെ വിടവ് നികത്താം എന്നതാണ് ലോക കാൻസർ ദിന സന്ദേശം. കാൻസർ ബാധ ഉണ്ടായാൽ പ്രാരംഭ രോഗ നിർണ്ണയം നടത്താനും, മെച്ചപ്പെട്ട തുടർ ചികിത്സകൾ കൃത്യമായി ലഭ്യമാക്കാനും ഉള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കുവാനുള്ള കാൻസർ സാക്ഷരത സമൂഹത്തിന്റെ താഴെ തട്ടിലേക്ക് എത്തിക്കുവാനുള്ള വിപുലമായ ക്യാമ്പയ്‌നുകളാണ് നാം ഏറ്റെടുക്കേണ്ടത്.

പൊതുജനാരോഗ്യ പ്രവർത്തകനും ആരോഗ്യ വകുപ്പിൽസീനിയർ ഡന്റൽ ഹൈജീനിസ്റ്റുമാണ്‌ ലേഖകൻ ഫോൺ:9497045 749


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top