19 December Friday

ആഗോള ആസ്ഥാനം മൗറീഷ്യസിലേയ്ക്കു മാറ്റി മലയാളി സംരഭം വെല്‍ മെഡ് ട്രിപ്പ്; നേര്യമംഗലത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍ സ്ഥാപിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2023

കൊച്ചി> കേരളത്തിലും ദുബായിലുമായി പ്രവര്‍ത്തിക്കുന്ന കമാല്‍ മുഹമ്മദ് 2016ല്‍ മഡഗാസ്‌കര്‍ ആസ്ഥാനമായി സ്ഥാപിച്ച ആരോഗ്യരക്ഷാ സേവനദാതാവായ വെല്‍ മെഡ് ട്രിപ്പിന്റെ ആഗോള ആസ്ഥാനം മൗറീഷ്യസ് തലസ്ഥാനമായ പോര്‍ട് ലൂയിസില്‍ തുറന്നു. മൗറീഷ്യസിലെ വിദ്യാഭ്യസസംരഭകന്‍ ആര്‍ എന്‍ ഖുണോവ ഉദ്ഘാടനം ചെയ്തു.

നിലവില്‍ മൗറീഷ്യസ്, മഡഗാസ്‌കര്‍, ഇന്ത്യ, യുഎഇ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് കമ്പനിയുടെ ആരോഗ്യരക്ഷാ സേവനങ്ങള്‍ ലഭ്യമാവുന്നത്. ആധുനിക വൈദ്യശാസ്ത്രരംഗത്തെ ഹോസ്പിറ്റലുകള്‍ക്കു പുറമെ ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ ഹോളിസ്റ്റിക് ചികിത്സാസമ്പ്രദായങ്ങളിലെ സേവനങ്ങളും കമ്പനി നല്‍കി വരുന്നുണ്ട്. ആഗോള ഹെല്‍ത്ത് ടൂറിസത്തിന്റെ പ്രമുഖ കേന്ദ്രമാണ് മൗറീഷ്യസ് എന്നതിനാലാണ് ആസ്ഥാനം മൗറീഷ്യസില്‍ സ്ഥാപിച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച കമാല്‍ മുഹമ്മദ് പറഞ്ഞു.

പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ കോകിലാബെന്‍ ധിരുഭായ് അംബാനി ഹോസ്പിറ്റല്‍, ഡെല്‍ഹി ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കേരളത്തില്‍ നിന്ന് ശ്രീധരീയം ഐ ഹോസ്പിറ്റല്‍, ധന്വന്തരി ആയുര്‍വേദ ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണയായതായും അ്‌ദ്ദേഹം പറഞ്ഞു. ഇതിനു പുറമെ എറണാകുളം ജില്ലയില്‍ ഇടുക്കി അതിര്‍ത്തിയോടു ചേര്‍ന്ന നേര്യമംഗലം നീണ്ടപാറയില്‍ ആയുര്‍വേദ ആശുപപത്രി സ്ഥാപിക്കാനും പരിപാടിയുണ്ട്. പെരിയാറിന്റെ തീരത്ത് കമ്പനിക്കുള്ള ഒരേക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുക.

ആരോഗ്യ ടൂറിസത്തിന് മികച്ച വളര്‍ച്ചാ സാധ്യതകളാണുള്ളതെന്നും എല്ലാ തരത്തിലും പെട്ട ചികിത്സാരീതികള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായ രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഈ രംഗത്ത് മികച്ച ഭാവിയാണുള്ളതെന്നും കമാല്‍ മുഹമ്മദ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top