27 April Saturday

വിപിഎസ് ലേക്‌ഷോർ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ മന്ത്രി പി എ മുഹമ്മദ് റിയാസും മേയര്‍ ഡോ. ബീനാ ഫിലിപ്പും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. ലേക്ക്‌ഷോര്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ പി സക്കീര്‍, സിഇഒ എസ് കെ അബ്ദുള്ള, സിഒഒ സുഭാഷ് സ്ഖറിയ, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. മെഹ്‌റൂഫ് രാജ് എന്നിവര്‍ സമീപം

കോഴിക്കോട് > ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനു കീഴിലെ വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പും ചേര്‍ന്ന് ഉദ്ഘാടനം ചെയ്‌തു.
കോവിഡുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ലേക്‌ഷോര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി തുറന്ന ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍ സാധാരണ ജനങ്ങള്‍ക്ക് ഉപകരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു. ആശുപത്രിയെന്നാല്‍ ലാഭം ലക്ഷ്യമാക്കി മാത്രം പ്രവര്‍ത്തിക്കേണ്ടതല്ല. ജനങ്ങള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുവാന്‍ സാധ്യമാകുന്ന രീതിയിലേക്ക് പോകണം. കച്ചവട താല്‍പ്പര്യങ്ങള്‍ക്കപ്പുറം സേവനം മുഖമുദ്രയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പി ടി ഉഷ റോഡിലെ നാലാം ഗേറ്റിനു സമീപമാണ് സെന്റര്‍ തുറന്നത്. വിപിഎസ് ലേക്ഷോര്‍ ഹോസ്‌പിറ്റല്‍ സിഇഒ എസ് കെ അബ്‌ദുള്ള അധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കലക്‌ടര്‍ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളായി.

ഒരു മെഡിക്കല്‍ സംവിധാനം കൂടി കോഴിക്കോട് നഗരത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ നഗരത്തില്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രികള്‍ കൂടുതലുള്ളതെന്നും മേയര്‍ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു. കോഴിക്കോട് തന്നെ നഗരത്തില്‍ നിന്നു മാറി തിരക്കില്ലാത്ത ഒരു സ്ഥലത്ത് പുതിയൊരു ആശുപത്രി കൂടി ലേക്‌ഷോര്‍ തുടങ്ങണമെന്നും മേയര്‍ പറഞ്ഞു.

മാനസികാരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന മൈന്‍ഡ് ആന്‍ഡ് ദി മാസറ്റര്‍, രോഗപ്രതിരോധശക്തി ലക്ഷ്യമിടുന്ന ജാഗ്, സാമൂഹ്യസേവന പദ്ധതിയായ സൗഖ്യ ചാരിറ്റി, ചികിത്സകള്‍ക്ക് മുന്‍ഗണനയും ഇളവുകളും നല്‍കുന്ന സാദരം പ്രിവിലേജ് കാര്‍ഡ്, സൗഹൃദ ഡിസ്‌ക്കൗണ്ട് കാര്‍ഡ് എന്നീ അഞ്ച് പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top