26 April Friday

കോഴിക്കോട് ക്യാന്‍സര്‍ കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ച് വിപിഎസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 7, 2021

കോഴിക്കോട് > കോഴിക്കോടിന്റെ ആരോഗ്യ മേഖലയില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍. ക്യാന്‍സര്‍ ചികിത്സ രംഗത്ത് ഇതിനോടകം തന്നെ തങ്ങളുടെ സാനിധ്യം അറിയിച്ചിട്ടുള്ള വിപിഎസ് ലേക്ഷോര്‍, കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന മെഡിക്കല്‍ സെന്ററിലും ക്യാന്‍സര്‍ ചികിത്സയ്‌ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായുള്ള ക്യാന്‍സര്‍ കെയര്‍ പദ്ധതി പ്രശസ്‌ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്‌തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ക്യാന്‍സറും നമ്മളും: കൈയൊഴിയുക ഭീതി, കൈവരിക്കുക ജാഗ്രത എന്ന വിഷയത്തില്‍ ഡോ. വി പി ഗംഗാധരന്‍ പൊതുജനങ്ങളുമായി സംവദിച്ചു. മെഡിക്കല്‍ സെന്ററിന്റെ സാമൂഹിക ആരോഗ്യ പദ്ധതിയായ ജാഗിന്റെ ഭാഗമായുള്ള ജീവിതശൈലീ രോഗപ്രതിരോധത്തിനും ഇതോടെ തുടക്കമായി.

മെഡിക്കല്‍ സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വിപിഎസ് ലേക്ഷോര്‍ ആശുപത്രി സിഇഒ എസ്.കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖ സി, നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി, വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. മെഹറൂഫ് രാജ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ ആരോഗ്യ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top