26 April Friday
ഇന്ന് ലോക കാന്‍സര്‍ ദിനം

പ്രോസ്‌റ്റേറ്റ് കാന്‍സറും ലഭ്യമായ ചികിത്സാ രീതികളും

ഡോ ടി കെ പദ്‌മനാഭന്‍ എം. ഡിUpdated: Saturday Feb 4, 2017

സാധാരണ 60 വയസ്സിനു പുരുഷന്മാരില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാന്‍സറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. വളരെ സാവധാനത്തില്‍ വളരുന്ന സ്വഭാവമുള്ള ഈ കാന്‍സര്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്നു വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായി്തീരുകയും ചെയ്യുന്നു. എന്നാല്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച രോഗിയെ ഉടന്‍ ചികിത്സയ്ക്കു വിധേയനാക്കാന്‍ സാധിച്ചാല്‍ രോഗി സുഖം പ്രാപിക്കും. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു വിദഗ്ദ്ധ ഡോക്ടറിനു ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്. എന്നാല്‍, എല്ലാ രോഗികള്‍ക്കും ഒരു പോലെയല്ല ചികിത്സ എന്നതു മറ്റൊരു വസ്തുതയാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍ നിന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ വളരുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലുണ്ടാകുന്ന മുഴയുടെ രുപത്തിലുള്ള കാന്‍സര്‍ വളര്‍ച്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍.

മറ്റു കാന്‍സറുകളെ അപേക്ഷിച്ച്, പ്രോസ്റ്റേറ്റ് കാന്‍സറിന്റെ വളര്‍ച്ച വളരെ പതുക്കെയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാന്‍സര്‍ വളര്‍ച്ച വ്യാപിച്ചിട്ടില്ലെങ്കില്‍ രോഗി അഞ്ചു വര്‍ഷത്തിനു മേല്‍ ജീവിച്ചിരിക്കും. എന്നാല്‍, പുറത്തേക്കു വ്യാപിക്കുകയും  രോഗം മൂര്‍ച്ഛിക്കുകയും ചെയ്താല്‍ രോഗി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മരണപ്പെട്ടിരിക്കും.

Digital Rectal Examination (DRE) ടെസ്റ്റ് ഓരോ വര്‍ഷവും നടത്തണ. Prostate Specific Antigen ( PSA ) ടെസ്റ്റ് 50 വയസ്സ് മുതലും നടത്തേണ്ടതാണ്. അതില്‍ താഴെ പ്രായമുള്ളവര്‍ അപകടസാധ്യതയുണ്ടെങ്കില്‍ ഈ ടെസ്റ്റ് നടത്തേണ്ടതാണ്.

പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള വിവിധതരം ചികിത്സാ രീതികള്‍
    * റേഡിയേഷന്‍ തെറാപ്പി
    * ഹോര്‍മോണ്‍ തെറാപ്പി
    * പ്രോസ്റ്റേറ്റക്ടമി സര്‍ജറി
    * കീമോതെറാപ്പി

ആധുനിക കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ ചികിത്സാരീതികള്‍ കാന്‍സര്‍ രോഗ നിവാരണത്തിനു നല്‍കുന്നതാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ലെന്ന തെറ്റായ ധാരണയാണ് പല രോഗികളിലും നിലനില്‍ക്കുന്നത്. രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങള്‍ കാന്‍സര്‍ ചികിത്സകരുമായി ചര്‍ച്ച ചെയ്ത് ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുത്താല്‍ മെച്ചപ്പെട്ട ചികിത്സയും മികച്ച ജീവിത നിലവാരവും രോഗികള്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

(കിംസ് പിനക്കിള്‍ കോംപ്രഹന്‍സിവ് കാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഓങ്കോളജിയില്‍  സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top