10 July Thursday

ഫിസിഷ്യൻ അപ്‌ഡേറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 30, 2023

കൊച്ചി> വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ നേതൃത്വത്തിൽ എൻലൈറ്റ് 2023 ഫിസിഷ്യൻ അപ്‌ഡേറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. ആരോഗ്യമേഖലയിലെ നൂതന വികാസങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

ഏപ്രിൽ 29, 30 തീയതികളിലായി കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി 200ഓളം ഫിസിഷ്യന്മാർ പങ്കെടുത്തു. ആരോഗ്യരംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്യാൻസർ ചികിത്സയിലെ നൂതന രീതികൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങളുടെ ചികിത്സയിലെ നൂതന രീതികൾ, ഗ്യാസ്‌ട്രോ സംബന്ധ രോഗങ്ങളുടെ ചികിത്സ, ജീവിതശൈലീ രോഗങ്ങൾ പുതിയ രോഗനിർണയ സങ്കേതങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ 22 പേർ പ്രബന്ധം അവതരിപ്പിച്ചു.

ഡോ. ആന്റണി പോൾ, ആശുപത്രി  മാനേജിങ് ഡയറ്കടർ എസ് കെ അബ്ദുള്ള, ഡോ. റോയ് ജെ മുക്കട, ഡോ പത്മനാഭ കമ്മത്ത്, ഡോ എബ്രഹാം ജോർജ്, മറ്റു ഡോക്‌ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top