29 March Friday

കണ്ണിന്റെ സംരക്ഷണം : ചില മാർഗ നിർദ്ദേശങ്ങൾ

ഡോ. അഞ്ജു ഹരീഷ്‌Updated: Thursday Aug 29, 2019

ആരോഗ്യമുള്ള കണ്ണുകൾ ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിനു മുതൽകൂ ട്ടാണ് . കൃത്യമായ പരിചരണത്തിലൂടെ നമുക്ക് കാഴ്ചയെ സംരക്ഷിക്കാം. ചില മാർഗ നിർദ്ദേശങ്ങൾ പറയാം.

വിശദമായ നേത്രപരിശോധന
വർഷത്തിലൊരിക്കൽ വിശദമായി നേത്രപരിശോധന   (comprehensive eye check up) നടത്തുക. മറ്റൊരു പ്രശ്നങ്ങളും ഇല്ലാത്ത വ്യക്തിയാണെങ്കിൽ കൂ ടി വർഷം തോറും കാഴ്ചശക്തി കൃത്യമായി പരിശോധിേക്കണ്ടത് ആവശ്യമാണ്. ഡയബറ്റിസ്, ഗ്ലോക്കോമ, ARMD‐ - AGE RELATED MACULAR DEGENERATION  എന്നീ രോഗ ങ്ങൾ ക്രമേണ കാഴ്ചയെ കവർന്നെടുക്കും . വിശദമായ നേത്രപരിശോധനയിലൂടെ ഒരു നേത്രരോഗ വിദഗ്‌ധന്‌ കണ്ണിന്റെ ഞരമ്പ്‌ അഥവാ റെറ്റിന പൂർണ്ണ മായും പരിശോധിച്ച് ഞരമ്പിന്റെ തകരാറുകൾ കൃത്യ മായി കണ്ടുപിടിക്കാൻ സാധിക്കും.

കണ്ണിൽ തുള്ളി മരുന്ന് ഒഴിച്ച്‌ കണ്ണിന്റെ പ്യൂപ്പിൾ വികസിപ്പിച്ച് റെറ്റിന പരിശോധ ന യിലൂടെ കാഴ്ചയുടെ ക്രമക്കേടുകൾ പെട്ടന്ന് കണ്ടുപിടിക്കുവാൻ സാധിക്കും . - ഇതോ ടൊപ്പം കണ്ണിന്റെ പ്രഷറും മറ്റ് അനുബന്ധ പരിശോധനകളും ചെയ്യാം. -

ശരിയ ഭക്ഷണരീതി പിന്തുടരുക
-കണ്ണിന്റെ ആരോഗ്യവും മതിയായ കാഴ്‌ചശക്തിയും നിലനിർത്താൻ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം പ്രധാനമാണ് . ബീറ്റാ കരോട്ടിൻ, ലൂട്ടീൻ, സീക്‌സാന്തിൻ  എന്നീ ധാതുക്കൾ അടങ്ങിയ കാരറ്റ്, ഇലക്കറികൾ, പഴവർഗങ്ങൾ എന്നിവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കണം . ഇതോടൊപ്പം  ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റ്സും അടങ്ങിയ ചെറിയ മീനുകളും നേത്രരോഗത്തിന് ഉത്തമമാണ്.

-ശരീര ഭാരം നിയന്ത്രിക്കുക
-അമിത വണ്ണം ഡയബറ്റിസ്, ബിപി മുതലായ ജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകും. ഈ രോഗങ്ങൾ കണ്ണിനെയും ബാധിച്ച്‌ കാഴ്‌ച നഷ്ടപ്പെടാം. കൃത്യമായ ഭക്ഷണരീതി പിന്തുടർന്ന്‌ വ്യായാമം ചെയ്യുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാം.

പുകവലി ഒഴിവാക്കുക
പുകവലി ഹൃദയാരോഗ്യത്തിനെന്നപോലെ കണ്ണിലെ രക്തക്കുഴലകൾക്കും ഹാനികരമാണ്. തിമിരം, ARMD എന്നീ രോഗങ്ങൾക്കും  പുകവലി കാരണമാകാം .

വ്യക്തി ശുചിത്വം പാലിക്കുക
കൈകളും മുഖവും ഇടയ്‌ക്കിടെ കഴുകേണ്ടത്‌ അത്യാവശ്യമാണ്‌.  വൃത്തിഹീനമായ കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്നത്‌  കണ്ണുകളിൽ അലർജിക്കും കൺകുരുവിനും കാരണമാകാം.

സൂര്യപ്രകാശ ത്തിൽ നിന്ന് സംരക്ഷണം
തുടർ ച്ചയായ വെയിലേൽക്കേണ്ടി വരുന്നവർ സൂര്യന്റെ രശ്‌മികളിൽനിന്ന്‌ കണ്ണിനെ സംരക്ഷിക്കാൻ സൺഗ്ലാസ്‌ ഉപയോഗിക്കുക .

സൺഗ്ലാസ്‌ ഉപയോഗിക്കുക
നീന്തൽകുളങ്ങളിൽ ക്ലോറിന്റെ ഉപയോഗം മൂലമുണ്ടാകുന്ന അലർജി തടയാൻ സൺഗ്ലാസ്‌ ഉപയോഗിക്കുക.

ഇടവേളകൾ ആവശ്യം
കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവരും തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരും  ഇടയ്ക്ക് ഇടവേളകളെടുക്കുക. - 20 മിനിറ്റ് സ്‌ക്രീനിൽ നോക്കി ഇരുന്നാൽ 20 സെക്കൻഡ്‌ നേരം 20 അടി ദൂരത്തേക്ക് നോക്കി കണ്ണിന്റെ മസിലുകൾ ക്ക് വിശ്രമം നൽകുക . ഇത് കണ്ണിന്റെ ആയാസം കുറയ്‌ക്കാൻ സഹായിക്കും.  ഇടയ്ക്കിടക്ക് കണ്ണ് ചിമ്മു ന്നത് കണ്ണിന്റെ വരൾച്ച കുറയ്ക്കാനും സഹായിക്കും.

മേക്കപ്പ് സാധനങ്ങൾ മാറ്റുക
കണ്ണുകളിൽ ഉപയോഗിക്കുന്ന മേക്കപ്പ് 6 മാസത്തിൽ ഒരിക്കൽ മാറ്റുക മേക്കപ്പ്‌ വഴി ബാക്ടീരിയ കൺപീലികളേയും കൺപോളകളേയും ബാധിക്കാം. - ഇത് കണ്ണുകൾക്ക് ദോഷകരമാണ്‌.

ആറു മുതൽ എട്ടു മണിക്കൂർ വരെ വിശ്രമം
ഉറക്കം കണ്ണുകൾക്കും- ശരീരത്തിനും ക്ഷീണമകറ്റി ഉന്മേഷം - ഉണ്ടാകാൻ സഹായിക്കും. കാഴ്ചയ്ക്കു  മങ്ങലേൽക്കുന്നതു വരെ നാം കണ്ണുകളെ കുറിച്ച് ഒാർ ക്കാറില്ല.  എന്നാൽ ശ്രദ്ധയോടെ പരിരക്ഷിച്ചാൽ മാത്രമേ കണ്ണുകളു ടെ ആരോഗ്യം കാത്തുസൂക്ഷിക്കാനാകൂ.

(പട്ടം എസ്‌യുടി ഹോസ്‌പിറ്റലിൽ അസോ. കൺസൽട്ടന്റാണ്‌ ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top