25 April Thursday

കുട്ടികളുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കാം

പ്രീതി ആർ നായർUpdated: Sunday May 28, 2023


വേനലവധി കഴിഞ്ഞ്‌ സ്കൂൾ തുറക്കുകയാണ്‌. കുട്ടികളുടെ ഭക്ഷണക്കാര്യത്തിൽക്കൂടി  കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്‌ ഇനി. പലപ്പോഴും കുട്ടികൾ പ്രഭാതഭക്ഷണത്തിൽ താൽപ്പര്യം കാണിക്കാറില്ല. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്‌ കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും.  പഠനത്തിൽ ശ്രദ്ധ കുറയ്ക്കും.  അവശ്യ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളർച്ചയെയും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും സഹായിക്കുന്നു.  പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ദിവസവും നൽകണം. പാൽ, മുട്ട, ഇറച്ചി, പയറുവർഗങ്ങൾ  എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പഴങ്ങളും പച്ചക്കറികളും നൽകാം. വിറ്റാമിൻ എ, ബി6, സി, ഡി, ഇ, സെലിനിയം എന്നിവയടങ്ങിയ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത്. വിറ്റാമിൻ സി ധാരാളമടങ്ങിയ നാരങ്ങ വർഗത്തിൽപ്പെട്ട പഴങ്ങൾ, നെല്ലിക്ക, ക്യാരറ്റ് എന്നിവ വളരെ നല്ലത്.

വളരുന്ന കുട്ടികൾക്ക് കാത്സ്യമടങ്ങിയ ആഹാരം അത്യാവശ്യമാണ്. പാലുൽപ്പന്നങ്ങൾ  (തൈര്, മോര്, പനീർ) എന്നിവ നൽകാം. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇലക്കറികൾ  ഉൾപ്പെടുത്തണം. രാത്രിയിലെ ഭക്ഷണവും പ്രോട്ടീൻ സമൃദ്ധമാകണം. ചുവന്നമാംസം നിയന്ത്രിച്ചുമാത്രം ഉപയോഗിക്കാം. സംസ്‌കരിച്ച മാംസങ്ങൾ ഒഴിവാക്കാം. പൂരിത കൊഴുപ്പ്, ട്രാൻസ്‌ഫാറ്റ്‌സ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വറുത്തുപൊരിച്ച ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ  എന്നിവ നിയന്ത്രിച്ച് ഉപയോഗിക്കാം.

(എസ്‌യുടി ആശുപത്രി ചീഫ്‌ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top