28 March Thursday

കേരളത്തിൽ കാൻസർ ബാധിതർ കൂടുന്നതായി ഡോക്ടർമാർ; വര്‍ധിക്കുന്നത് അഞ്ചില്‍ ഒരാള്‍ക്കെന്ന തോതില്‍

സ്വന്തം ലേഖകൻUpdated: Wednesday Sep 26, 2018

കോഴിക്കോട‌് >  കേരളത്തിൽ കാൻസർ ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെന്ന‌് കണക്കുകൾ. നേരത്തെ എട്ടിൽ ഒരാൾക്ക‌് കാൻസർ ബാധ സ്ഥിരീകരിച്ച സ്ഥാനത്ത‌് അത‌് അഞ്ചിൽ ഒന്നെന്ന തോതിലാണ‌് വർധിച്ചത‌്. ഇന്ത്യയിൽ കേരളത്തിലാണ‌് കാൻസർ ബാധിതരുടെ എണ്ണം കൂടുന്നത‌്. മാറിയ ജീവിതശൈലിയും മദ്യത്തിന്റെയും പുകയിലയുടെയും അമിത ഉപയോഗവുമാണ‌് കാൻസർ കൂടാൻ കാരണമാകുന്നതെന്ന‌് അമേരിക്കയിലെ ക്ലീവ‌് ലാൻഡ‌് ക്ലിനിക്കിലെ സ‌്തനാർബുദ വിഭാഗം മേധാവി ഡോ. ജെയിം അബ്രഹാമും എംവിആർ കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യരും പറഞ്ഞു.

അമേരിക്കയിൽ രണ്ടു പുരുഷന്മാരിൽ ഒരാൾക്ക‌് എന്ന തോതിൽ കാൻസർ ബാധയുണ്ട‌്. സ‌്ത്രീകളിൽ മൂന്നിൽ ഒരാൾക്ക‌് വീതവും. ലോകത്ത‌് കാൻസർ ബാധിതരിൽ 70 ശതമാനവും ഇന്ത്യ, ചൈന രാജ്യങ്ങളിലാണ‌് കണ്ടുവരുന്നത‌്. കാൻസർ കണ്ടുപിടിക്കാൻ വൈകുന്നതാണ‌് രോഗം മൂർഛിക്കാൻ കാരണമാകുന്നത‌്.

40 വയസ‌് കഴിഞ്ഞവർ വർഷത്തിലൊരിക്കൽ കാൻസർ പരിശോധന നിർബന്ധമാക്കണം. ഇതിന‌് സർക്കാരും മതിയായ ബോധവൽക്കരണം നടത്തണം.  സ‌്ത്രീകളിൽ സ‌്തനാർബുദമാണ‌് വർധിക്കുന്നത‌്. വിദേശ രാജ്യങ്ങളിൽ 45 വയസ‌് പിന്നിട്ട സ‌്ത്രീകളിലാണ‌് സ‌്തനാർബുദം കാണുന്നത‌്. എന്നാൽ ഇന്ത്യയിൽ യുവതികളിലും സ‌്തനാർബുദം കൂടുന്നതായി കണ്ടുവരുന്നു. ഇതേക്കുറിച്ച‌് കൂടുതൽ പഠനം ആവശ്യമാണ‌്. പുരുഷന്മാരിൽ ശ്വാസകോശ കാൻസറാണ‌് കൂടുതൽ കാണപ്പെടുന്നത‌്. വായക്കുള്ളിലെ കാൻസറും ആമാശയ കാൻസറുമുണ്ട‌്. തുടക്കത്തിലേ കണ്ടുപിടിച്ചാൽ ചികിത്സയിലൂടെ പൂർണമായി ഭേദമാക്കാനാകുമെന്ന‌് ഇരുവരും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top