30 January Monday

വേനൽക്കാല ചർമരോഗങ്ങളും ചികിത്സയും

ഡോ. ശ്രീലേഖ പണിക്കർUpdated: Thursday Apr 26, 2018

 വേനൽക്കാല ചർമരോഗങ്ങൾ പ്രധാനമായും താഴെപറയുന്നവയാണ്.
1. സൂര്യരശ്മികൊണ്ടുണ്ടാകുന്ന ചർമരോഗങ്ങൾ
2. ചൂടുകുരു
3. ഫംഗസ് (പൂപ്പൽ) ബാധ
4. അണുബാധ
5. ഷഡ്പദങ്ങളുടെ കടിയേറ്റുണ്ടാകുന്ന അലർജി

സൂര്യരശ്മി കൊണ്ടുണ്ടാകുന്ന ചർമരോഗങ്ങൾ:
മൂന്നുതരം സൂര്യരശ്മികളാണ് ഭൂമിയിൽ പതിക്കുന്നത്. ഇൻഫ്രാറെഡ് (800‐1700എൻഎം തരംഗദൈർഘ്യം). ഇത് കാണാവുന്ന രശ്മികളല്ല. ഇതേൽക്കുമ്പോൾ ദേഹത്തു ചൂട് അനുഭവപ്പെടും.

സാധാരണരശ്മികൾ: (400‐800 എൻഎം) ഈ രശ്മികളാണ് കണ്ണിൽപതിച്ച് വസ്തുക്കൾ കാണാൻ സഹായിക്കുന്നത്.
അൾട്രാവയലറ്റ് രശ്മികൾ (290‐400 എൻഎം): ഈ അൾട്രാവയലറ്റ് രശ്മികൾ മൂന്നു തരമുണ്ട്.
എ) അൾട്രാവയലറ്റ് എ (290‐400 എൻഎം)
ഈ രശ്മികൾ ദേഹത്തു പതിക്കുമ്പോൾ ത്വക്കിന് മെലാനിൻ എന്ന വസ്തുകോശങ്ങൾ അധികമായി ഉൽപ്പാദിപ്പിക്കുകയും തൊലിക്ക് കറുപ്പുനിറം കൂടുകയും ചെയ്യുന്നു. ഈ രശ്മികൾമൂലം ചിലതരം ഔഷധങ്ങൾ കഴിക്കുമ്പോൾ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയും വലുതാണ്. ഉദാ: ഡോക്സി സൈക്ലിൻപോലുള്ള ആന്റി ബയോട്ടിക് ചിലപ്പോൾ ചർമത്തിൽ കുമിളകളും, കുരുക്കളും ഉണ്ടാക്കിയേക്കാം. സ്ഥിരമായി ഈ രശ്മികൾ ഏറ്റാൽ ത്വക്കിലുണ്ടാകുന്ന ക്യാൻസറിനുളള സാധ്യതയും കൂടുതലാണ്.
ബി) അൾട്രാവയലറ്റ് ബി (280‐320 എൻഎം)
ശരീരത്തിൽ ചുവപ്പും, പൊള്ളലും ഉണ്ടാക്കാൻ ഈ രശ്മികൾക്ക് സാധിക്കും. ശരീരം പെട്ടെന്ന് കറുക്കാനും ഇടയാക്കും. കൂടുതൽ സമയം ഈ രശ്മികൾ ഏൽക്കുകയാണെങ്കിൽ പെട്ടെന്ന് തൊലി ചുളിയുകയും, വാർധക്യലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

സി) അൾട്രാവയലറ്റ് സി
ഇത് അധികമായാൽ കണ്ണിനും കൺജൻക്ടിവൈറ്റിസ്, ചർമത്തിൽ പൊള്ളൽ എന്നിവ ഉണ്ടാകാം.

ചികിത്സ
  പകൽ പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുക. ഇവ അടങ്ങിയ ലേപനങ്ങൾ അൾട്രാവയലറ്റ് രശ്മികളെ തടയുകയും ചർമത്തെ പരിരക്ഷിക്കുകയും ചെയ്യും. രണ്ടുതരം സൺസ്ക്രീൻ വിപണിയിലുണ്ട്. കെമിക്കൽ സൺസ്ക്രീൻ, ഫിസിക്കൽ സൺസ്ക്രീൻ.

കെമിക്കൽ സൺസ്ക്രീനുകൾ അൾട്രാവയലറ്റ് റേഡിയേഷൻ അരിച്ചുമാറ്റുകയും, അതിനെ വലിച്ചെടുത്ത് ചർമത്തെ അതിന്റെ ദോഷങ്ങളിൽനിന്ന് മാറ്റുകയും ചെയ്യും.
ഫിസിക്കൽ സൺസ്ക്രീനിൽ അൾട്രാവയലറ്റ് രശ്മികളെ ചിതറിപ്പിക്കുകയും അതിന്റെ ഊർജത്തെ വലിച്ചെടുത്ത് ത്വക്കിന് ദോഷകരമല്ലാതാക്കുകയും ചെയ്യും.
സൺബേൺ പ്രൊട്ടക്ടീവ് (ടൌിയൌൃി ജൃീലേരശ്േല എമരീൃ  ടജഎ)  എന്ന അളവുകോൽകൊണ്ടാണ് ഈ ഔഷധങ്ങളുടെ കാര്യക്ഷമത കണക്കാക്കുന്നത്.

ടജഎ 15‐93%, ടജഎ34‐97% (യഥാക്രമം പ്രതിരോധത്തിന് ശക്തി നൽകുന്നു.
 സൂര്യപ്രകാശം ഏൽക്കുമ്പോൾ പെട്ടെന്ന് ചുവപ്പും പൊള്ളലും ഉണ്ടാകുന്ന തൊലിയുള്ളവർ, ചൂടുകാലത്ത് സൺസ്ക്രീനുകൾ തീർച്ചയായും ഉപയോഗിക്കേണ്ടതാണ്. ചിലരുടെ ചുണ്ടുകൾ വെയിലേൽക്കുമ്പോൾ കറുത്ത് കരിവാളിക്കാറുണ്ട്. ആ അവസ്ഥ മാറാൻ ചുണ്ടുകളിൽ പുരട്ടാനുള്ള സൺസ്ക്രീനുകൾ ലഭ്യമാണ്.

ചൂടുകുരു
വേനൽക്കാലത്ത് ചൂടുകുരു കുട്ടികളിലും മുതിർന്നവരിലും സർവസാധാരണമായി കാണാറുണ്ട്. അമിതവിയർപ്പാണ് അതിന്റെ കാരണം. കൂടെക്കൂടെ സോപ്പ് ഉപയോഗിക്കാതെ തണുത്ത വെള്ളത്തിൽ മേൽ കഴുകുകയും പരുത്തിവസ്ത്രങ്ങൾ ധരിക്കുകയും വേണം. കലാമിൻ അടങ്ങിയ ലേപനങ്ങൾ പുരട്ടിയാൽ കുറച്ച് ആശ്വാസം ലഭിക്കും. വിയർപ്പു കുറയ്ക്കാനുള്ള മരുന്നുകളും ലഭ്യമാണ്. അവ ഉപയോഗിക്കുന്നത് വിദഗ്ധഡോക്ടറുടെ നിർദേശപ്രകാരമാകണം.

ഫംഗസ് ബാധ
ചൂടുകാലത്ത് അമിത വിയർപ്പുമൂലം ശരീരഭാഗങ്ങളിൽ (ഉദാ:‐ കക്ഷം, അരയിടുക്കുകൾ) പൂപ്പൽബാധ ഉണ്ടാകാറുണ്ട്. സ്ത്രീകളിൽ ചൊറിച്ചിലും, വെള്ളപോക്കും കാണാറുണ്ട്. ഈ പൂപ്പൽബാധയ്ക്കുള്ള പ്രധാന കാരണം ചൂട്, ഈർപ്പം മുതലായവയാണ്. ശരീരത്തിൽ കൂടുതലായി വിയർക്കുന്ന ഭാഗങ്ങൾ നന്നായി കഴുകിവൃത്തിയാക്കിവയ്ക്കുകയും കുളികഴിഞ്ഞാലുടൻ നന്നായി തുടച്ച് ഈർപ്പം മാറ്റിയശേഷം ഫംഗസിനെ പ്രതിരോധിക്കുന്ന പൗഡറുകൾ ഉപയോഗിക്കുകയും ചെയ്യണം.

വിരലുകൾക്കിടയിലെ ഫംഗസ്ബാധയ്ക്ക് ഉപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയശേഷം ഫംഗസിനെതിരായുള്ള ക്രീമുകളോ ഓയിന്റ്മെന്റുകളോ തുടർച്ചയായി പുരട്ടണം. പുറമെ പുരട്ടുന്ന ആന്റി ഫംഗസ് ക്രീമുകൾ ഫലപ്രദമായില്ലെങ്കിൽ ഉള്ളിൽ കഴിക്കുന്ന മരുന്നുകളും ലഭ്യമാണ്ഇവ ഏതെങ്കിലും 2‐3 ആഴ്ചകൾ അടുപ്പിച്ച് കഴിക്കേണ്ടിവരും. ഫംഗസ്ബാധയുണ്ടെന്ന് കണ്ടുകഴിഞ്ഞാൽ എത്രയും പെട്ടെന്ന് ത്വക്രോഗവിദഗ്ധനെ കാണേണ്ടതാണ്.

അണുബാധ
സ്ട്രെപ്റ്റോ കോക്കസ്, സ്റ്റഫൈലോ കോക്കസ് ഗണത്തിൽപ്പെടുന്ന അണുക്കൾ തൊലിപ്പുറത്ത് പഴുപ്പും കുരുക്കളും ഉണ്ടാക്കാം. രോമകൂപങ്ങളിലുള്ള പഴുപ്പും സർവസാധാരണമാണ്. അമിതവണ്ണം, പ്രമേഹം, സ്റ്റീറോയ്ഡ് മരുന്നുകളുടെ കൂടിയ അളവിലുള്ള ഉപയോഗം ഇവയും അണുബാധയുണ്ടാകാൻ സാധ്യത കൂടുന്നു.

വ്യക്തിശുചിത്വം ഈ അസുഖം വരാതിരിക്കാൻ പരമപ്രധാനമാണ്. വീര്യംകുറഞ്ഞ സോപ്പ് ഉപയോഗിച്ച് രണ്ടുനേരം കുളിക്കുക. കൂടുതൽ വിയർപ്പുണ്ടാകുമ്പോൾ ശരീരത്തിൽ ഈർപ്പം തങ്ങിനിൽക്കാതെ ശ്രദ്ധിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കണം. പഴുപ്പുനിറഞ്ഞ കുരുക്കളിൽനിന്ന് പഴുപ്പെടുത്ത് കൾചർചെയ്ത് അതിന് യുക്തമായ ആന്റി ബയോട്ടിക്സ് മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിക്കണം.

(തിരുവനന്തപുരം പട്ടം എസ്‌ യു ടി ആശുപത്രിയിൽ ഡെർമറ്റോളജിസ്‌റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top