29 March Friday

രക്ഷിക്കാം ..കുട്ടികളെ ലഹരിവലയിൽനിന്നും

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

കുട്ടികൾക്ക്‌ മികച്ച വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നതിൽ അതീവജാഗ്രത പുലർത്തുന്ന സംസ്‌ഥാനമാണ്‌ കേരളം. ഈ നേട്ടങ്ങൾക്കിടയിലും മയക്കുമരുന്നിനും ലഹരിക്കും അടിമപ്പെട്ട്‌ ഒരുവിഭാഗം കുട്ടികൾ നടന്നടുക്കുന്നത്‌ അത്യന്തം മാരകമായൊരു വിപത്തിലേക്കാണ്‌.

ഇന്ത്യയൊട്ടാകെ മയക്കുമരുന്നുപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്‌. മയക്കുമരുന്നുപയോഗത്തിലും തുടർന്നുള്ള ഗുരുതരപ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണത്തിലും നമ്മുടെ സംസ്ഥാനവും ഒട്ടും പിന്നിലല്ല. സ്‌കൂളിനു സമീപം പാൻമസാലയടക്കമുള്ള ലഹരിവിൽപ്പന നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ കെണിയിലാക്കാൻ എത്തുന്ന കച്ചവടതന്ത്രങ്ങളെ സമൂഹമൊന്നടങ്കം കരുതിയിരുന്നേ മതിയാകൂ.

വൈവിധ്യമാണ്‌ കുട്ടികളെ  ലഹരിയിലേക്കാകർഷിക്കുന്ന പ്രധാന ഘടകം. നിറത്തിലും മണത്തിലും പുതുമകൾനിറഞ്ഞ  ലഹരി ഉൽപ്പന്നങ്ങളിൽ കുട്ടികൾ പെട്ടെന്ന്‌ ആകൃഷ്‌ടരാകും.തുടക്കത്തിൽ ലഹരിയാണെന്നറിയാതെ ഉപയോഗിക്കുന്നവരാണ്‌ കുട്ടികളിലധികവും. ലഹരിയുൽപ്പന്നങ്ങൾ ആദ്യം സൗജന്യമായി നൽകിയാണ്‌ കുട്ടികളെ ഇവർ വശത്താക്കുക. കൂടുതൽ കുട്ടികളെ ഈ വഴിക്ക്‌ നടത്താൻ ഇതിലൂടെ അവർക്കാകും. കുട്ടി ലഹരിക്കടിമപ്പെട്ടെന്നുറപ്പായാൽ കൂടുതൽ പണം അവർ ഈടാക്കാൻ തുടങ്ങും. ഇത്‌ മോഷണമടക്കമുള്ള തെറ്റുകളിലേക്ക്‌ കുട്ടിയെ നയിക്കും. ലഹരിക്കടിമപ്പെടുന്ന കുട്ടികളെ ക്വട്ടേഷൻസംഘങ്ങൾ കുറ്റകൃത്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നത്‌ അപകടകരമായ പ്രവണതാണ്‌. മാത്രമല്ല, ലൈംഗികചൂഷണങ്ങൾക്കും കുട്ടികൾ ഇരകളാകാറുണ്ട്‌.

ഒറ്റത്തവണ ഉപയോഗിച്ചാൽപ്പോലും...-
ഒരിക്കൽ ഉപയോഗിച്ചാൽത്തന്നെ കുട്ടി അടിമപ്പെട്ട്‌ പോകുന്നുവെന്നതാണ്‌ ബ്രൗൺഷുഗർപോലുള്ള മയക്കുമരുന്നുകളുടെ പ്രത്യേകത. അടിമപ്പെടുന്നതോടെ കുട്ടിക്ക്‌ ലഹരിയുടെ അളവ്‌ പടിപടിയായി കൂട്ടേണ്ടിയും വരുന്നു. അതുകൊണ്ടുതന്നെ മയക്കുമരുന്നിന്റെ ആദ്യോപയോഗം ഒഴിവാക്കാനുതകുന്ന തരത്തിലുള്ള പ്രതിരോധനടപടികൾക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌.

മാതാപിതാക്കൾ നല്ല മാതൃക കാട്ടണം
കുട്ടിക്കുടിയൻമാർ ആദ്യം മദ്യം രുചിക്കുന്നത്‌ സ്വന്തം വീട്ടിൽനിന്നുതന്നെയാണ്‌; പ്രത്യേകിച്ച്‌ മദ്യപിക്കുന്നത്‌ ഒരു സ്‌റ്റാറ്റസ്‌ സിംബലായി കരുതുന്ന വീടുകളിലെ കുട്ടികൾ. മദ്യപാനികളുടെ കുട്ടികൾ മദ്യപിക്കാനുള്ള സാധ്യത കൂടുതലാണ്‌. വീട്ടിൽനിന്ന്‌ കിട്ടുന്ന സിഗററ്റ്‌ കുറ്റിയിൽനിന്നാണ്‌ കുട്ടി പുകവലിക്കാൻ പരിശീലിക്കുന്നത്‌. തെറ്റും ശരിയും നോക്കാതെ അതേപടി അനുകരിക്കുന്നവരാണ്‌ കുട്ടികൾ. കുട്ടികളുടെ മുന്നിൽ നല്ലൊരു മാതൃകയാകാൻ മാതാപിതാക്കൾക്കും കഴിയണം. കുട്ടികളെവിട്ട്‌ പുകയില, മുറുക്കാൻ, സിഗരറ്റ്‌ ഇവ വാങ്ങിപ്പിക്കുന്നതും നല്ല പ്രവണതയല്ല.

മയക്കുമരുന്ന്‌ അടിമത്തം‐ പ്രത്യേകതകൾ ഏറെ

പെരുമാറ്റത്തിലെ അസ്വാഭാവികതയാണ്‌ കുട്ടിയിൽ ആദ്യം പ്രകടമാകുക. അകാരണമായ ദേഷ്യം, ഏകാന്തത ഇഷ്‌ടപ്പെടൽ, പഠനത്തിൽ പെട്ടെന്ന്‌ പിന്നോക്കംപോകുക, തീരുമാനങ്ങൾ  എടുക്കുന്നതിൽ പരാജയപ്പെടുക, കഴിവുകൾ ഉപയോഗപ്പെടുത്താനാകാതെ വരിക, കൂട്ടുകാരിൽനിന്നും അകലുക തുടങ്ങിയ പ്രത്യേകതകൾ ലഹരിക്കടിമപ്പെട്ട കുട്ടിയെ വ്യത്യസ്‌തനാക്കുന്നു. മടി, അമിത ഉറക്കം, ഉറക്കക്കുറവ്‌ ഇവയും ശ്രദ്ധിക്കണം.

ആസക്തിയും അവസ്ഥകളും
ലഹരിവസ്‌തുക്കളോട്‌ ആഗ്രഹം ഉണ്ടാകുന്നതാണ്‌ ആസക്തിയിലെ പ്രഥമാവസ്‌ഥ. ശരീരത്തിലെ ജൈവരാസ പ്രക്രിയകൾ നടക്കുന്നതിന്‌ ലഹരിവസ്‌തുക്കൾ അനിവാര്യമായിവരുന്ന അപകടഘട്ടമാണ്‌ രണ്ടാമത്തേത്‌. അക്രമാസക്തനാകുക, ഉറങ്ങാതിരിക്കുക, അപസ്‌മാരം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ലഹരികിട്ടാതെ വരുമ്പോൾ ഈ ഘട്ടത്തിൽ കുട്ടികളിൽ കാണാറുണ്ട്‌.
ഏറ്റവും അപകടകരമായ മൂന്നാംഘട്ടത്തിൽ ശരീരത്തിലെ സാധാരണ പ്രവർത്തനങ്ങൾ നടക്കാൻപോലും ലഹരി അനിവാര്യ-മായി വരുന്നു.

മയക്കുമരുന്നുസാധ്യതകൾ ആർക്കൊക്കെ?
സ്‌നേഹവും പരിഗണനയും ലഭിക്കാത്ത കുട്ടികൾ മയക്കുമരുന്നിന്റെ ചതിക്കുഴിയിൽ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്‌. പിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കളുള്ളവർ, സാമൂഹികപ്രതിബദ്ധതയും സഹജീവിസ്‌നേഹവും ഇല്ലാത്ത രക്ഷിതാക്കളുള്ള കുട്ടികൾ, ബന്ധുക്കളുടെ സംരക്ഷണയിൽ വളരുന്ന കുട്ടികൾ, ചെലവാക്കാൻ അമിതപണം ലഭിക്കുന്ന കുട്ടികൾ ഒക്കെ ലഹരിക്കടിമപ്പെടാനുള്ള സാധ്യതയേറെയാണ്‌. കൂട്ടുകാരുടെ നിർബന്ധത്തിനുവഴങ്ങി ലഹരിക്കടിമപ്പെടുന്നവരുമുണ്ട്‌. ലഹരി നൽകുന്ന അപകടത്തെപ്പറ്റി വേണ്ടത്ര അവഗാഹമില്ലാത്തതും കുട്ടികളെ കുരിക്കിലാക്കും.

ലഹരി ‐ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ
ചെറുപ്രായത്തിൽത്തന്നെ മദ്യവും മയക്കുമരുന്നും രുചിക്കുന്നത്‌ കുട്ടികളുടെ ബുദ്ധിവികാസത്തെ  ഗുരുതരമായി  ബാധിക്കും. മാനസികവും ശാരീരികവുമായ വളർച്ചയും പിന്നിലാക്കുന്നു. സ്‌കൂൾകുട്ടികളിൽ അധികവും കാണുന്നത്‌ കഞ്ചാവിനേക്കാൾ മാരകമായ സിന്തറ്റിക്‌ പശപോലുള്ള ചില ലഹരി പദാർഥങ്ങളാണ്‌. അരോമാറ്റിക്‌ അനിലിൻഡൈകളാണ്‌ ഇത്തരം പശകളിലാെക്കെയുള്ളത്‌. ഇത്‌ സ്ഥിരം വലിക്കുമ്പോൾ പശപ്പുകനിറഞ്ഞ്‌ ശ്വാസതടസ്സം, കുഴഞ്ഞ സംസാരം, മൂക്കിൽനിന്ന്‌ രക്തസ്രാവം, മണവും കാഴ്‌ചയും കുറയുക ഇവയുണ്ടാകാം. വളരെ ഉയർന്ന അളവിൽ ആകുമ്പോൾ മരണംവരെ സംഭവിക്കാം.

ലഹരിമരുന്നുകൾ ഞരമ്പിലേക്ക്‌ കുത്തിവയ്‌ക്കുന്നത്‌ എച്ച‌്ഐവി,  ഹെപ്പറ്റൈറ്റിസ‌് ബി, എയർ എംബോളിസം തുടങ്ങിയവയ്‌ക്കിടയാക്കാറുണ്ട്‌. അമിത അളവിൽ  കുത്തിവയ്‌ക്കുന്നതിലൂടെ പൊടുന്നനെ മരണത്തിനുമിടയാക്കാറുണ്ട്‌. ലഹരികളിൽത്തന്നെ ഏറെ അപകടകരമാണ്‌ ഇൻഹലന്റ്‌ അഡിക്‌ഷൻ. സിന്തറ്റിക്‌ പശകൾ, പെട്രോൾ, പെയിന്റ്‌ തിന്നർ, ഇവയൊക്കെ ഇൻഹലന്റ്‌ അഡിക്‌ഷന്‌ ഉപയോഗിക്കാറുണ്ട്‌. ശ്വാസകോശമടക്കമുള്ള അവയവങ്ങളെ  ഗുരുതരമായി ബാധിക്കാറുണ്ടിത്‌.

മയക്കുമരുന്നിനടിമപ്പെടുന്ന കുട്ടികളിൽ ക്ഷയം, അർബുദം, കരൾരോഗങ്ങൾ ഇവയുടെ കടന്നുവരവ്‌ വളരെ വേഗത്തിലാണ്‌. ഉത്തേജകമരുന്നുകൾ, കടുത്ത വേദനസംഹാരികൾ, വിഷാദം കുറയ്‌ക്കുന്ന മരുന്നുകൾ ഇവയൊക്കെ അമിത അളവിൽ ചേർത്തുണ്ടാക്കുന്ന മയക്കുമരുന്നുകൾ കരൾ, വൃക്ക ഇവയ്‌ക്ക്‌ നാശം വരുത്തും. ഹൃദ്രോഗ, വാതരോഗങ്ങൾ, കേൾവിക്കുറവ്‌ ഇവയ്‌ക്കുമിടയാക്കാറുണ്ട്‌.

ലഹരിക്കടിമപ്പെട്ട്‌ കഴിഞ്ഞാൽ കൂടുതൽ തൃപ്‌തിക്കായി മാജിക്‌ മഷ‌്റൂം, ഹാഷിഷ്‌ തുടങ്ങിയ കടുത്ത ലഹരികളിലേക്ക്‌ കുട്ടികൾ നീങ്ങും. തലച്ചോറിന്റെ പ്രവർത്തനമാന്ദ്യം, സ്വയംപീഡനം, ഗുരുതരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയ്‌ക്കിത്‌ വഴിയൊരുക്കും. പുകയിലയിലെ നിക്കോട്ടിൻ ആനന്ദാനുുഭൂതി യും ഉത്തേജനവും നൽകി കളെ മരണക്കെണിയിലേക്കാണ്‌ തള്ളിവിടുക. പുകയിലയിലെ ടാറും കാർബൺമോണോക്‌സൈഡുമെല്ലാം അർബുദം, ഹൃദ്‌രോഗം ഇവയ്‌ക്കിടയാക്കാറുണ്ട്‌.

ലഹരിമരുന്നുപയോഗം ഇല്ലാതാക്കാൻ...
കുട്ടികളിലെ ലഹരിയുപയോഗം തടയേണ്ട തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരി നാണെന്ന്‌ കരുതാതിരിക്കുക. സർക്കാരി നൊപ്പം കുടുംബത്തിനും അധ്യാപകർക്കും സമൂഹത്തിനും ഒരേ ഉത്തരവാദിത്തമാണ്‌ ഇക്കാര്യത്തിൽ ഉള്ളത്‌. കുട്ടികൾ സ്‌ഥി രമായി കൂട്ടംകൂടിനിൽക്കുന്ന ആളൊഴിഞ്ഞ ഇടങ്ങൾ, പതിവായി കുട്ടികൾ പോകുന്ന, ലഹരിവസ്്‌തു വിൽക്കാനിടയുള്ള സഥ്ല ങ്ങൾ ഇവയിൽ എന്തെങ്കിലും സംശയം തോന്നിയാൽ എക്‌സൈസ്‌ അധികൃതരെ അറിയിക്കാൻ ഓരോ വ്യക്തിയും ശ്രദ്ധിക്കേ ണ്ടതുണ്ട്‌. കുട്ടികളെ നേർവഴിക്ക്‌ നടത്താൻ രക്ഷിതാക്കൾ ലഹരി ഉപയോഗത്തിൽ നിന്ന്‌ പൂർണമായും വിട്ടുനിന്നേ മതിയാകൂ. മക്കൾക്ക്‌ സ്‌നേഹപൂർണമായ ഒരു നിയന്ത്രണമാണ്‌ രക്ഷിതാക്കൾ നൽകേണ്ടത്‌.

മറ്റ്‌ കുട്ടികളുമായി ഒരിക്കലും അവരെ താരതമ്യം ചെയ്യരുത്‌. മക്കളുടെ ചെറിയ വിജയങ്ങളിൽപ്പോലും പ്രശംസിക്കാനും അവർക്ക്‌ നല്ല കൂട്ടുകാരെ കണ്ടെത്താനും സഹായിക്കാം.കുട്ടികളുമായിദൃഡമായ ആശയവിനിമയംഉണ്ടാകാൻവേണ്ടി മെച്ചപ്പെട്ട കുടുംബാന്തരിക്ഷമുണ്ടാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.കുട്ടിക്ക്‌ മുതിർന്നവരുമായി കൂട്ടുകെട്ടുണ്ടോ? പകൽ സമയം ചെലവിടുന്നതെവിടെ? ട്യൂഷനു പോകുന്ന സ്‌ഥലം, പണവിനിമയം എല്ലാം രക്ഷിതാക്കൾ ശ്രദ്ധിക്കണം. ലഹരിയുടെ അപകടത്തെപ്പറ്റി ലളിതമായി പറഞ്ഞു കൊടുക്കുന്നതോടൊപ്പം ബോധവൽക്ക രണക്ലാസുകളിൽ കുട്ടിയോടൊപ്പം പങ്കെടു ക്കണം. കുട്ടികളെ ക്രിയാത്‌മകമായി ചിന്തി പ്പിക്കാനും വായനശീലവും ശുഭാപ്‌തി വിശ്വാസവും വളർത്താനും അധ്യാപകർക്ക്‌ കഴിയും. വെറുതെയിരിക്കാൻ അനുവദിക്കാ തെ കൃഷി, സ്‌പോർട്‌സ്‌, കല, സാഹിത്യ മേഖലകളിലേക്ക്‌ അവരുടെ ശ്രദ്ധ തിരിച്ചു വിടാനും ശ്രദ്ധിക്കണം. വീട്ടിലും സ്‌കൂളിലും പരിഗണന കിട്ടുന്നതോടെ, കുട്ടി ലഹരി യിലേക്ക്‌ വീഴാനുള്ള സാധ്യത ഗണ്യമായി കുറയ്‌ക്കാനാകും. ആവർത്തിച്ച്‌ നടത്തുന്ന ബോധവൽക്കരണങ്ങൾക്ക്‌ കുട്ടികളെ ലഹരിയിൽനിന്നകറ്റാനാകും. ചിത്രങ്ങൾ, വീഡിയോ, ഷോർട്ട്‌ ഫലിം, തെരു വുനാടകം, ചർച്ചകൾ, സെമിനാറു കൾ ഇവയിലൂടെ ലഹരിമൂലമുള്ള വിപത്തു കളെപ്പറ്റി സമഗ്രവിവരണം കുട്ടികൾക്ക്‌ നൽകണം

ചികിത്സ
അടിമത്തമുള്ളവർക്ക്‌ ലഹരിയുടെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവന്ന്‌ മരുന്നുകൾക്കൊപ്പം പഞ്ചകർമ്മ, രസായന ചികിത്സയും നൽകണം. യോഗ, പ്രാണായാമം എന്നിവയും ഗുണം ചെയ്യും.

(മാന്നാറിൽ കോട്ടയ‌്ക്കൽ ആര്യവൈദ്യശാലയിൽ ഡോക്ടറാണ്‌ ലേഖിക).

drpriyamannar@gmail.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top