19 April Friday

ചൂട്‌ കനക്കുന്നു, കരുതലാകാം

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


കോഴിക്കോട്‌
സംസ്ഥാനത്ത്‌ വേനൽക്കാലമെത്തിയതോടെ ചൂട്‌ ക്രമാതീതമായി ഉയരുന്നു. ഇതോടെ സൂര്യാതപ സാധ്യതയും കൂടി. തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന്‌ തൊഴിൽ വകുപ്പ്‌ നിർദേശം പുറത്തിറക്കി. തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ 30 വരെ രാവിലെ ഏഴ്‌ മുതൽ പകൽ 12 വരെയും മൂന്ന്‌ മുതൽ വൈകിട്ട്‌ ഏഴ്‌ വരെയാണ്‌ ജോലിസമയം ക്രമീകരിച്ചിരിക്കുന്നത്‌.

23 മുതൽ 36 ഡിഗ്രി സെൽഷ്യസ്‌ വരെയാണ്‌ സംസ്ഥാനത്ത്‌ അടുത്ത ഒരാഴ്‌ച പ്രതീക്ഷിത താപനില. കോട്ടയത്താകും കൂടുതൽ ചൂടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകുന്നു. തിരുവനന്തപുരത്ത്‌ 24 മുതൽ 35 ഡിഗ്രി സെൽഷ്യസ്‌ വരെയാകും  താപനില. ആലപ്പുഴ: 23–-36, കോട്ടയം:-22–-38, കൊച്ചി: 25–-35, കോഴിക്കോട്‌24–-36, കണ്ണൂർ: 24–-36 എന്നിങ്ങനെയാണ്‌  പ്രതീക്ഷിത താപനില. താപനില 37 ഡിഗ്രിയും കടന്നാൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ  ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിട്ടുണ്ട്‌.

പ്രധാന നിർദേശങ്ങൾ
നിർജലീകരണം തടയാൻ  ധാരാളം വെള്ളം കുടിക്കുക
മദ്യംപോലെയുള്ള പാനീയങ്ങൾ പകൽ ഒഴിവാക്കുക
ഇളം നിറമുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുക
സ്കൂളിലും പരീക്ഷാഹാളിലും ശുദ്ധജലം ഉറപ്പാക്കുക
അങ്കണവാടികളിൽ കുട്ടികൾക്ക് ചൂടേൽക്കാത്ത സംവിധാനമൊരുക്കുക
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ തുടങ്ങിയവർ പകൽ 11  മുതൽ മൂന്ന്‌ വരെ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക
-പകൽ  പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കുക
പകൽസമയം പുറത്ത്‌ ജോലിചെയ്യുന്നവർ ആവശ്യമായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക
പോഷക സമൃദ്ധമായ ഭക്ഷണവും പഴവർഗങ്ങളും കഴിക്കുക
ഒആർഎസ്‌ ലായനി കഴിക്കുക
വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കും തണലും കുടിവെള്ളവും ഉറപ്പാക്കുക
തളർച്ചയോ ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാലുടൻ വൈദ്യസഹായം തേടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top