25 April Thursday

മഞ്ഞുകാലത്തെ ഇ എൻ ടി രോഗങ്ങൾ

ഡോ. അനു തമ്പി Updated: Thursday Dec 12, 2019

കാലാവസ്ഥ മാറുമ്പോൾ പലവിധ ആരോഗ്യപ്രശ് നങ്ങളും കണ്ടുവരാറുണ്ട്. മഞ്ഞുകാലത്ത്  ചെവി, മൂക്ക്, തൊണ്ട എന്നിവയിൽ വരുന്ന ചില രോഗങ്ങൾ ഇതൊക്കെയാണ്.

ചെവി, മൂക്ക്, തൊണ്ട എന്നീ അവയവങ്ങൾ തമ്മിൽ അടുത്ത ബന്ധമുള്ളതിനാൽ  ഒരു അവയവത്തെ ബാധിക്കുന്ന രോഗം മറ്റു രണ്ടു അവയവങ്ങളിലേക്ക് പെട്ടന്ന് പടരാൻ സാധ്യതയുണ്ട്‌. വടക്കേ ഇന്ത്യയിലെ പോലുളള ശൈത്യം കേരളത്തിൽ അനുഭവപ്പെടാറില്ലങ്കിലും, രോഗങ്ങളുടെ എണ്ണം നവംബർ‐ -ജനുവരി മാസങ്ങളിൽ ഇവിടെയും കൂടുതലാണ്.

ചുണ്ടുപൊട്ടൽ
തണുപ്പു തട്ടുന്നതും  വെള്ളം കുടിക്കുന്നത് കുറയുന്നതുമാണ് കാരണം. വാസലിൻ, നെയ്യ് കൊണ്ടുള്ള ലിപ്‌ ബാം എന്നിവ ഉപയോഗിക്കുക.
 

തൊണ്ട വേദന
ബാക്ടീരിയ, വൈറസ്, അലർജി എന്നീ കാരണങ്ങൾ കൊണ്ടുണ്ടാകാം. ചുമ, സ്വര വ്യത്യാസം എന്നിവയാണ്‌ ലക്ഷണങ്ങൾ.
 

ജലദോഷം
സാധാരണയായി കാണുന്ന വൈറൽ രോഗമാണ്. 2-‐3 - ദിവസം കൊണ്ട്  ഭേദമാകും.
 


 

മൂക്കിൽ നിന്നുള്ള രക്തസ്രാവം
തണുപ്പു കാലത്ത്‌ കൂടുതലായി കാണുന്നതാണ്. അന്തരീക്ഷത്തിലെ ജലാംശം കുറയുകയും തണുപ്പു  കൂടുകയും ചെയ്യുേന്പാൾ മൂക്കിെല നേർത്ത തൊലിയും രക്തക്കുഴലുകളും പൊട്ടു ന്നതാണ് കാരണം. തണുപ്പുളളപ്പോൾ സ്കാർഫ്  ഉപയോഗിച്ചു മൂക്ക്‌ മൂടുകയും  ആവിപിടിക്കുകയും ചെയ്യുക.

സൈനുസൈറ്റിസ്‌
ജലദോഷം മാറാതെ വരുമ്പോൾ  തലവേദനയും മൂക്കിലെ പഴുപ്പും  പനിയോടു ം കൂടിയ ലക്ഷണം കാണിക്കാം
 

അലർജിക്ക് റൈനൈറ്റിസ്
രാവിലെ എഴുന്നേൽക്കുേമ്പാൾ മുതൽ നിർത്താത്ത തുമ്മൽ,  മൂക്കടപ്പ്‌,  മൂക്കൊലിപ്പ്, കണ്ണും തൊണ്ടയും ചൊറിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണം.  ഡേ ാക്ടറെ കാണിച്ച് ചികിത്സ തേടിയില്ലെങ്കിൽ  ബ്രോങ്കൈറ്റിസ്, ആ്സ്‌ത്‌മ എന്നിവയിലേക്ക് മാറ്റാം .

ചെവിയിലെ പഴുപ്പ്‌
ജലദോഷം കൂടുേന്പാൾ ചെവിയും മൂക്കും ബന്ധിപ്പിക്കുന്ന യൂസ്‌റ്റേഷിയൻ ട്യൂബ്‌  വഴി  രോഗാണു കർണ്ണപടത്തിനു പുറകിൽ രോഗം ഉണ്ടാക്കുന്നതാണിത്‌. യഥാസമയത്തു ചികിത്സ തേടിയില്ലെങ്കിൽ കർണപടം പൊട്ടാനും കേഴ്‌വിയെബാധിക്കാനും സാധ്യതയുണ്ട്. കർണ്ണപടത്തിനു പുറകിൽ സ്രവം കെട്ടി നില്ക്കുന്നത്, ചെവിയുടെ ത്വക്ക് ഉണങ്ങി പൊട്ടു ക എന്നിവയാണ് ചെവിയുടെ മറ്റ്‌ തണുപ്പുകാല രോഗങ്ങൾ.

ഫ്‌ളൂ
ജലദോഷം കുറയാതെ നില്കുകയോ കൂടിയ പനി, കുറുങ്ങൽ, ശ്വാസംമുട്ടൽ എന്നീ ലക്ഷണങ്ങൾ  ഉണ്ടാകും.  ഈ രോഗലക്ഷ ണങ്ങൾ  ഉള്ളവർ (പ്രത്യേ കിച്ചും ചെറിയ കുട്ടികളും പ്രായം ചെന്നവരും) ഡോക്ടറുടെ ചികിത്സ തേടിയില്ലെങ്കിൽ ന്യുമോണിയ ആയി മാറാം. ഫ്‌ളു പ്രതിരോധ കുത്തിവയ്പുകളും ആശുപത്രിയിൽ ലഭ്യമാണ് .

ഡോ. അനു തമ്പി 
ഇഎൻടി സർജൻ, എസ്‌യുടി പട്ടം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top