29 March Friday

പുകവലി കുറയുന്നു; എങ്കിലും...

മീര ജിUpdated: Thursday Apr 7, 2016

പുകവലി കേരളത്തില്‍ മറ്റു ചില സംസ്ഥാനങ്ങളേക്കാള്‍ കുറവാണ്.  മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പുകവലിയുടെ തോത് താരതമ്യേന കുറവാണ്. 68–ാമത് ദേശീയ സാമ്പിള്‍ സര്‍വേ (NSSO 2011-12)) പ്രകാരമുള്ള കണക്കുകളാണിതു പറയുന്നത്.

കേരളത്തിലെ ഗ്രാമ–നഗര മേഖലകളില്‍ ബീഡി ഉപയോഗിക്കുന്ന കുടുംബങ്ങളുടെ അനുപാതം ദേശീയതലത്തില്‍ ഉള്ളതിനേക്കാള്‍ വളരെ കുറവാണ്. സിഗരറ്റ് ഉപയോഗിക്കുന്ന കുടുംബങ്ങളുടെ കാര്യത്തില്‍ ഗ്രാമീണമേഖലയില്‍ കേരളം ഒന്നാംസ്ഥാനത്തും നഗരമേഖലയില്‍ രണ്ടാംസ്ഥാനത്തുമാണ് (പശ്ചിമബംഗാള്‍ ആണ് ഒന്നാംസ്ഥാനത്ത്). എന്നാല്‍, ബീഡി ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളില്‍ കേരളം ഗ്രാമീണമേഖലയില്‍ 13–ാം സ്ഥാനത്തും നഗരമേഖലയില്‍ 11–ാം സ്ഥാനത്തുമാണ്. സിഗരറ്റിന്റെയും ബീഡിയുടെയും ഗ്രാമ–നഗര ഉപഭോഗത്തിലെ വ്യത്യാസം ദേശീയതലത്തിലുള്ളതിലും വളരെ കുറവാണ് കേരളത്തില്‍.

ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് ഗ്രാമീണമേഖലയിലും നഗരമേഖലയിലും ബീഡി ഉപയോഗിക്കുന്ന കുടുംബങ്ങളേക്കാള്‍ കൂടുതല്‍ സിഗരറ്റ് ഉപയോഗിക്കുന്ന കുടുംബങ്ങള്‍ ഉള്ളത്. കേരളത്തില്‍ ഗ്രാമീണമേഖലയില്‍ 17.2 ശതമാനം കുടുംബങ്ങള്‍ സിഗരറ്റ് ഉപയോഗിക്കുമ്പോള്‍, ദേശീയതലത്തില്‍ ഇത് 4.8 ശതമാനം മാത്രമാണ്. നഗരമേഖലയില്‍ കേരളത്തില്‍ 15.8 ശതമാനം സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ദേശീയതലത്തില്‍ ഇത് 8.4 ശതമാനം മാത്രമാണ്. കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സിഗരറ്റ്ഉപയോഗം കൂടുതലായി കാണുന്നത് നഗരമേഖലയിലാണ്. എന്നാല്‍, ബീഡി ഉപയോഗത്തിന്റെ കാര്യത്തില്‍ ഗ്രാമീണമേഖലയാണ് മുന്നിട്ടുനില്‍ക്കുന്നത്.

തയ്യാറാക്കിയത്:
മീര ജി
സെന്റര്‍ ഫോര്‍ സോഷ്യോ– ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി–24 www.csesindia.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top