24 April Wednesday

താക്കോല്‍ദ്വാര ശസ്ത്രക്രിയ അന്തര്‍ദേശീയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

താക്കോല്‍ദ്വാര ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ അന്തര്‍ദേശീയ സമ്മേളനം പ്രൊഫസര്‍ എം.സി. മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി> താക്കോല്‍ദ്വാര ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ അന്തര്‍ദേശീയ സമ്മേളനം എം.ഐ.എസ്. കോണ്‍ 2022 ആരംഭിച്ചു. സൊസൈറ്റി ഓഫ് എന്‍ഡോസ്‌കോപ്പിക് ആന്റ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍സ് ഓഫ് ഇന്ത്യാ ദക്ഷിണ മേഖലാ സമ്മേളനവും ഇതോടൊപ്പം നടക്കുന്നുണ്ട്. വിപിഎസ് ലേക്‌ഷോര്‍ മിനിമലി ഇന്‍വേസിവ് സര്‍ജറി വിഭാഗം, ഇന്ത്യന്‍ ഹെര്‍ണിയാ സൊസൈറ്റി (ഐ എച്ച് എസ്) അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ (എ എസ് ഐ) കേരള ഘടകം, വെര്‍വെന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കീ ഹോള്‍ ക്ലിനിക് കൊച്ചി എന്നിവ സംയുക്തമായിട്ടാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധതരം താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ നിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മറ്റ് ഏഴ് ആശുപത്രികളില്‍നിന്നും സമ്മേളനം നടക്കുന്ന ലേക്ഷോര്‍ ഓഡിറ്റോറിയത്തിലേക്ക് സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിലും വിദേശത്തു നിന്നുമായി ഇരുനൂറിലധികം ശസ്ത്രക്രിയാ വിദഗ്ദ്ധര്‍ രണ്ട് ദിവസത്തെ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. മെയ് 27ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ പ്രൊഫസര്‍ എം.സി. മിശ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. സെല്‍സി ദേശീയ അദ്ധ്യക്ഷന്‍ ഡോ. രാജേഷ് ബോജ്വാനി മുഖ്യാതിഥിയായിരുന്നു. സെല്‍സി സെക്രട്ടറി ഡോ. അമിത് ശ്രീവാസ്തവ, എഎസ്‌ഐ ചെയര്‍മാന്‍ ഡോ. ഇ.വി. ഗോപി, വെര്‍വെന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആര്‍. പത്മകുമാര്‍, വിപിഎസ് ലേക്ഷോര്‍ ആശുപത്രി സിഇഒ ശ്രീ. എസ്.കെ. അബ്ദുള്ള, ചീഫ് ഓഫ് സ്റ്റാഫ് ഡോ. മോഹന്‍ മാത്യു, യെനപ്പോയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം. വിജയകുമാര്‍, ഐ.എം.എ പ്രസിഡന്റ് ഡോ. മരിയ വര്‍ഗ്ഗീസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. മധുകര്‍ പൈ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കീഹോള്‍ ക്ലിനിക് ജനറല്‍ മാനേജര്‍ മിസ്സിസ് പ്രേംമ്‌നാ സുബിന്‍ നന്ദി പ്രകാശിപ്പിച്ചു. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. എസ്.കെ. മിശ്ര എം ഐസ് ഒറേഷന്‍ അവതരിപ്പിച്ചു.

എം.ഐ.എസ് കോണ്‍ 2022ന് മെഡിക്കല്‍ കൗണ്‍സില്‍ 6 മണിക്കൂര്‍ ക്രെഡിറ്റ് പോയിന്റ് നല്‍കി അംഗീകരിച്ചിട്ടുണ്ട്. രോഗികള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ പ്രയോജനം ലഭ്യമാക്കുന്നതിന് ഈ സമ്മേളനം വന്‍തോതില്‍ ഉപകരിക്കുമെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. ആര്‍. പത്മകുമാര്‍ വിശ്വാസം പ്രകടിപ്പിച്ചു.

 വിപിഎസ് ലേക്ഷോര്‍ ആശുപത്രി സിഇഒ ശ്രീ. എസ്.കെ. അബ്ദുള്ള, സെല്‍സി ദേശീയ അദ്ധ്യക്ഷന്‍ ഡോ. രാജേഷ് ബോജ്വാനി, സെല്‍സി സെക്രട്ടറി ഡോ. അമിത് ശ്രീവാസ്തവ, എഎസ്‌ഐ ചെയര്‍മാന്‍ ഡോ. ഇ.വി. ഗോപി, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. എസ്.കെ. മിശ്ര, വെര്‍വെന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആര്‍. പത്മകുമാര്‍, ചീഫ് ഓഫ് സ്റ്റാഫ് ഡോ. മോഹന്‍ മാത്യു, യെനപ്പോയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം. വിജയകുമാര്‍, ഐ.എം.എ പ്രസിഡന്റ് ഡോ. മരിയ വര്‍ഗ്ഗീസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. മധുകര്‍ പൈ, പ്രേംന സുബിന്‍ എന്നിവര്‍ സമീപം.--


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top