13 September Saturday

ലൂർദ് ആശുപത്രി നഴ്‌സിംഗ് വിഭാഗം ലൂമിനാൻസ് 2023 നടത്തി

വെബ് ഡെസ്‌ക്‌Updated: Friday May 12, 2023

കൊച്ചി:  അന്താരാഷ്‌ട്ര നഴ്‌സസ് ഡേയുടെ ഭാഗമായി ലൂർദ് ആശുപത്രി നഴ്‌സിംഗ് വിഭാഗം "ലൂമിനാൻസ് 2023 "  നടത്തി. തേവര ഗവണ്മെന്റ് ഓൾഡ് ഏജ് ഹോമിൽ നടന്ന സംഗമം എറണാകുളം എം എൽ എ  ടി ജെ വിനോദ് ഉദ്ഘാടനം ചെയ്‌തു. ലൂർദ് ആശുപത്രി ഡയറക്‌ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് വേണ്ടി ലൂർദ് ആശുപത്രിയിലെ നഴ്‌സുമാര്‍ കലാവിനോദ പരിപാടികള്‍ സംഘടിപ്പിച്ചു.

ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്‌ടര്‍ ഫാ. വിമൽ ഫ്രാൻസിസ്, നഴ്‌സിംഗ് സൂപ്രണ്ട് സി ധന്യ ജോസഫ്, ഓൾഡ് ഏജ് ഹോമിന്റെ മേധാവി സജീവ്, അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ട് സി ഗ്ലാഡിസ് കെ മാത്യൂ, പി ആർ റനിഷ് എനിവർ പങ്കെടുത്തു. ഒപ്പം 12 ന് ലൂർദ് ആശുപത്രിയിൽ ഡോക്ടർമാരുടെ നേതൃത്വത്തില്‍ അന്താരാഷ്‌ട്ര നഴ്‌സസ് ദിനാചരണം സംഘടിപ്പിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top