19 April Friday

ഐഎഫ്‌പി‌‌എച്ച് വെബിനാർ സഹസ്ര ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

തിരുവനന്തപുരം > ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി (ഐഎഫ്‌പി‌‌എച്ച്) മുപ്പതോളം രാജ്യങ്ങളെ കോർത്തിണക്കി നടത്തി വരുന്ന സൂം വെബിനാർ 1000 ദിവസം തികയുന്നതിന്റെ ആഘോഷം ജൂൺ ഒന്നിന് ഹയാത് റീജൻസിയിൽ നടക്കും.

ഗതാഗത മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നാഷണൽ ഹോമിയോപതിക് കമീഷൻ ചെയർമാൻ അനിൽ ഖുറാന, മുൻ ഡിജിപി  അലക്‌സാണ്ടർ ജേക്കബ്, ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, നാഗർകോവിൽ എംഎൽഎ എം ആർ ഗാന്ധി, നാഷണൽ കമ്മീഷൻ ഹോമിയോപ്പതി സെക്രട്ടറി ഡോ. സഞ്ജയ് ഗുപ്ത, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി ഡയറക്ടർ ഡോ. സുഭാഷ് സിംഗ്, മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് ഫോർ ഹോമിയോപ്പതി പ്രസിഡന്റ് ഡോ. കെ ആർ ജനാർദ്ദനൻ നായർ, ഹോമിയോപതി ഡയറക്ടർ ഡോ. എം എൻ വിജയാംബിക, ബാംഗ്ലൂർ സൗഖ്യ മാനേജിങ് ഡയറക്ടർ ഡോക്ടർ ഐസക് മത്തായി, ഡോക്ടർ ജോർജ് വിതൗൽകാസ് ഗ്രീസ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേം കുമാർ, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഡോ. എം എസ് ഫൈസൽ ഖാൻ, വാർഡ് കൗൺസിലർ രാഖി രവി, പുൽപറമ്പിൽ കേരള സ്‌റ്റേറ്റ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കോർഡിനേറ്റർ ഡോ. ബിന്ദു ജോൺ  തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഐഎഫ്പിഎച്ച് പ്രസിഡന്റ് ഡോ. ഇസ്മയിൽ സേട്ട് പറഞ്ഞു.

ഒരുകോടി ജനങ്ങളിലേക്ക് ഹോമിയോപതിയുടെ ഗുണങ്ങളെത്തിക്കുക, ഡൽഹി, കൊൽക്കത്ത, ദുബായ് എന്നിടങ്ങളിൽ ഹോമിയോപതി സെമിനാറുകൾ ചർച്ചാക്ലാസുകൾ എന്നിവ നടത്തുക, വിവിധ രോഗങ്ങൾക്ക് ഹോമിയോപതിയുടെ സാധ്യതകൾ മുൻ നിർത്തിയുള്ള പ്രബന്ധങ്ങളുടെ അവതരണം, ഒരുകോടി ഔഷധ സസ്യങ്ങൾ നടുക, ക്യാൻസർ ചികിത്സയിൽ 200 ഹോമിയോ ഡോക്ടർമാർക്ക് കൂടുതൽ പരിജ്ഞാനം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം തുടങ്ങിയവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top