28 March Thursday

മോണയിറക്കവും പരിഹാരവും

ഡോ. മണികണ്ഠൻ ജി ആർUpdated: Sunday Feb 19, 2023

ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന  പ്രശ്നമാണ്  മോണയുടെ പിൻവാങ്ങൽ അഥവാ മോണയിറക്കം. ഇത്‌ വലിയ അഭംഗി സൃഷ്ടിക്കുന്ന അവസ്ഥയാണ്‌. നിര തെറ്റിയ പല്ലുകൾ, മോണയുടെ കട്ടി കുറവ്‌, പല്ലിനെ ഉൾക്കൊള്ളുന്ന അസ്ഥിയുടെ മുൻഭാഗത്തിന് കട്ടി കുറയുക, പല്ലിൽ അടിയുന്ന അഴുക്കിന്റെ പാളി ഉണ്ടാക്കുന്ന നീർവീക്കം,  മുൻനിരപല്ലുകൾക്കിടയിലെ  ദശ അമിത മർദമേൽപ്പിക്കുക, തെറ്റായ പല്ലു തേയ്‌പ്പ് രീതി,  മോണയിൽ നേരിട്ട് ക്ഷതമേൽപ്പിക്കുന്ന ദുശ്ശീലങ്ങൾ തുടങ്ങി അനവധി കാരണങ്ങളുണ്ട്‌.  അഭംഗിക്ക്‌ പുറമെ,  പല്ല് പുളിപ്പ്, പല്ലുകൾക്കിടയിൽ അകലം, മോണയിൽ നീർവീക്കം  ബാധിച്ച ഭാഗത്ത് സ്ഥിരമായി ചുവപ്പ് നിറവും ഇടയ്ക്കിടെ രക്തസ്രാവവും,  പല്ലിന്റെ വേരിൽ തേയ്മാനവും കേടും വർധിക്കുക എന്നിവ തുടർന്നുണ്ടാകും.      

പല്ലിൽ അടിയുന്ന അഴുക്കിന്റെ പാളി യഥാസമയം നീക്കം ചെയ്യുകയാണ്‌ പ്രധാനം. ശരിയായ ബ്രഷിങ്‌ രീതി അവലംബിക്കണം.  അമിത മർദമേൽപ്പിക്കുന്ന ദശ നീക്കം ചെയ്യേണ്ടിവരും. ഡോക്ടറുടെ നിർദേശാനുസരണം ശരിയായ ചികിത്സ യഥാസമയത്ത്‌ സ്വീകരിക്കണം.
(തിരുവനന്തപുരം ഗവ. അർബൻ ഡെന്റൽ
ക്ലിനിക്കിൽ പെരിയൊഡോണ്ടിസ്റ്റാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top