29 March Friday

വിപിഎസ് ലേക്‌ഷോറില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ 'സ്‌നേഹസ്വരം' പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

സ്‌നേഹസ്വരം പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കൊപ്പം വിപിഎസ് ലേക്‌ഷോര്‍ എംഡി എസ് കെ അബ്ദുള്ള, സ്‌നേഹസ്വരം ബ്രാന്‍ഡ് അംബാസഡര്‍ രമേഷ് പിഷാരടി എന്നിവര്‍

കൊച്ചി>ജന്മനാ കേള്‍വിയില്ലാത്ത കുട്ടികള്‍ക്ക് വിപിഎസ് ലേക്‌ഷോറില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്ന 'സ്‌നേഹസ്വരം' പദ്ധതിക്ക് തുടക്കമായി. വിപിഎസ് ലേക്ഷോറിന്റെ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ശസ്ത്രക്രിയകള്‍ ചെയ്യുക. നടന്‍ രമേഷ് പിഷാരടിയാണ് സ്‌നഹേസ്വരം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍
.
ഫെബ്രുവരിയില്‍ നടന്ന ക്യാമ്പില്‍നിന്ന് തെരഞ്ഞെടുത്ത ഇടുക്കി പള്ളിക്കുന്ന് സ്വദേശി എഡ്വിന്‍ ജിന്റോ (രണ്ടര), എറണാകുളം മരട് നിന്നുള്ള ഫാത്തിമ ഹൈറ (3), തൃശൂര്‍ ചേലക്കര സ്വദേശി അശ്വിന്‍ കൃഷ്ണ (3.5), നോര്‍ത്ത് പറവൂര്‍ സ്വദേശി ദേവ (4), മലപ്പുറം എടരിക്കോട് നിന്നുള്ള ഫാത്തിമ ഫദിയ (1) എന്നീ കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ശസ്ത്രക്രിയകള്‍ സൗജന്യമായി നടത്തുന്നത്. മാര്‍ച്ച് 18, 19 തീയതികളിലായി വിപിഎസ് ലേക്‌ഷോറില്‍ നടക്കുന്ന എഒഐ കോണ്‍ 2023 കേരള സ്റ്റേറ്റ് മിഡ് ടേം ഇഎന്‍ടി കോണ്‍ഫറന്‍സില്‍ വിപിഎസ് ലേക്‌ഷോറിലെ ഇഎന്‍ടി എച്ഓഡി ആന്‍ഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ ഇടിക്കുള കെ മാത്യൂസ്, കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജന്‍ ഡോ ലക്ഷ്മി രഞ്ജിത്ത്, അസോഷ്യേറ്റ് കണ്‍സല്‍ട്ടന്റ് ഡോ ഗോകുല്‍ ഇ ഡി, കണ്‍സല്‍ട്ടന്റ് ഡോ ശ്വേത ഷേണായ് എന്നിവരുടെ നേതൃത്വത്തില്‍ ആദ്യത്തെ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തും. കുട്ടികളുടെ ചികിത്സാ പദ്ധതികള്‍ക്ക് വിപിഎസ് ലേക്ഷോര്‍ എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും കേള്‍വിശക്തിയില്ലാത്ത ഈ കുട്ടികള്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാന്‍ ഈ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top