25 April Thursday

തോൽപ്പിക്കാം ക്യാൻസറിനെ; ഇന്ന്‌ ലോക ക്യാൻസർ ദിനം

ഡോ. എസ‌് പ്രമീളാദേവിUpdated: Monday Feb 4, 2019

ലോകത്തിലെ ആകെ മരണങ്ങളിൽ 20% ക്യാൻസറുമായി ബന്ധപ്പെട്ടിട്ടുള്ളതാകുന്നു. വികസിത രാജ്യങ്ങളിൽ രണ്ടാമത്തെ മരണകാരണം ക്യാൻസറും ഒന്നാമത്തേത് ഹൃദ്രോഗവുമാണ്. വികസിതരാജ്യങ്ങളിൽ പ്രധാനമായി ശ്വാസകോശക്യാൻസർ, സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, വയറ്റിലെ ക്യാൻസർ എന്നിവയാണ്. ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിൽ പ്രധാന മരണകാരണമാകുന്നത് കരൾ, ഗർഭാശയ നാളം, അന്നനാളം എന്നിവയിലെ ക്യാൻസർ ആണ്. സ്‌ത്രീകളിൽ സ്തനങ്ങളിലെ ക്യാൻസറും പുരുഷൻമാരിൽ ശ്വാസകോശ ക്യാൻസറും മുൻപന്തിയിൽ നിൽക്കുന്നു.

ലോകത്തു കണ്ടുവരുന്ന വിവിധതരം ക്യാൻസറുകളുടെ കാരണം വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ ധാരാളം ക്ലിനിക്കൽ പഠനങ്ങളും പരീക്ഷണ നിരീക്ഷണങ്ങളും കാണിക്കുന്നത്, ഒരുകാരണമല്ല, മറിച്ച്‌ പല കാരണങ്ങളിലൂടെ വർഷങ്ങൾ കൊണ്ടാണ് ക്യാൻസർ എന്ന അവസ്ഥയിലെത്തുന്നത് എന്നാണ്. ക്യാൻസർ രോഗങ്ങളിൽ മൂന്നിലൊന്നും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ തടയാവുന്നതാണ്. ഇതിനെ മോഡിഫൈയബിൾ ലൈഫ്‌ സ്‌റെറൽ ഫാക്ഴേ്‌സ്‌  (Modifiable life style factors )എന്നു പറയുന്നു.   

പുകയില, മദ്യം, അമിതവണ്ണം, നാരുകുറഞ്ഞ ഭക്ഷണം, സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതം, വായു മലിനീകരണം, പലതരം പുക, അണുവിമുക്തമാകാത്ത കുത്തിവയ്പുകൾ എന്നിവയാണ് മോഡിഫൈയബിൾ ലൈഫ്‌ സ്‌റെറൽ ഫാക്ഴേ്‌സ്‌എന്നു പറയുന്നത്. ജനിതക കാരണങ്ങളാൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാനുളള സാധ്യത അഞ്ചുശതമാനത്തോളം ക്യാൻസറുകൾക്ക് ഉണ്ട്. കുടലിലെ ക്യാൻസർ, സ്തനങ്ങളിലെ ക്യാൻസർ, മെലനോമ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

കണ്ണിലെ ക്യാൻസർ 40% പാരമ്പര്യമായി ഉണ്ടാകുന്നവയാണ്. രണ്ടുമുതൽ ആറുശതമാനം വരെ സ്തനങ്ങളിലെ ക്യാൻസർ അടുത്ത തലമുറകളിലേക്കും രക്തബന്ധമുള്ളവരിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നു.

ദേശവും കാലാവസ്ഥയും
മണ്ണിന്റേയും വെള്ളത്തിന്റേയും പ്രത്യേകതയും ആഹാരരീതിയും ക്യാൻസറിന് കാരണമാകുന്നു. ഉദാഹരണമായി വെള്ളക്കാരിൽ ശ്വാസകോശം, കുടൽ, സ്തനങ്ങൾ എന്നിവയിലെ ക്യാൻസർ കൂടുതലായി കാണപ്പെടുന്നു. എന്നാൽ ജപ്പാൻകാരിൽ സ്തനങ്ങളിലെ ക്യാൻസർ അപൂർവ്വമാണ്. എന്നാൽ അമേരിക്കയിൽ സ്തനങ്ങളിൽ കണ്ടുവരുന്ന ക്യാൻസർ കൂടുതലാണ്.

കറുത്തവർഗ്ഗക്കാരായ ആഫ്രിക്കക്കാരിൽ കൂടുതലായി കണ്ടുവരുന്നത് തൊലിപ്പുറത്തെ ക്യാൻസർ, ലിംഗം, കരൾ യോനീനാളം എന്നിവയിലെ ക്യാൻസറുകളാണ്. ജപ്പാനിൽ ആമാശയ ക്യാൻസർ കൂടുതലായി കണ്ടുവരുന്നു. ചൈനയിൽ നാസോഫാറിങ്കയിൽ ല ക്യാൻസർ കൂടുതലായി കാണപ്പെടുന്നു. ഇന്ത്യയിൽ വായ്,ഗർഭാശയം,യോനീ നാളം, സ്തനങ്ങൾ എന്നിവയിലെ ക്യാൻസർ കൂടുതലായി കാണപ്പെടുന്നു.

പുകവലി, മദ്യപാനം എന്നിവ ക്യാൻസറിന് കാരണമാകുന്നു. എന്നാൽ രണ്ടും കൂടി ഒരുമിച്ചു ഉപയോഗിക്കുമ്പോൾ ക്യാൻസർ സാധ്യത വർധിക്കുന്നു. ജോലി സംബന്ധമായി രാസവസ്തുക്കളുമായുളള ഇടപഴകൽ ക്യാൻസറിനു കാരണമാകുന്നു.  ആർസനിക്, ആസ്ബസ്റ്റോസ്, ബെൻസീൻ, നാഫ്തലിൻ തുടങ്ങിയവ ജോലിസംബന്ധമായ ക്യാൻസറിനു കാരണമാകുന്ന രാസവസ്തുക്കളാണ്.

ആഹാരത്തിൽ വരുന്ന വ്യതിയാനങ്ങൾ

വിറ്റാമിൻ എ യുടെ കുറവ്, അമിതമായ മാംസാഹാരങ്ങളുടെ ഉപയോഗം, അമിതവണ്ണം, നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ അഭാവം എന്നിവ ക്യാൻസറിനു കാരണമാകുന്നുണ്ട്.

വിറ്റാമിൻ ഇ, വിറ്റാമിൻ എ, ഫൈറ്റോ ഈസ്ട്രജൻ എന്നിവ ധാരാളമടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നത് ക്യാൻസറിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ഒരു പരിധിവരെ സഹായിക്കും.

ചില അസുഖങ്ങൾ ക്യാൻസറിന് മുന്നോടിയായി കാണപ്പെടുന്നു.  ്ഇവയെ  പ്രി ഡിസ്‌പോസിങ്‌ കണ്ടീഷൻസ്‌ എന്നുപറയുന്നു. ഇത്തരം അസുഖങ്ങൾ കണ്ടുപിടിച്ചു ചികിത്സിച്ചു മാറ്റുന്നതുവഴി ഭാവിയിലെ ക്യാൻസർ ഒരു പരിധി വരെ തടയാം.ഉദാ: ചികിത്സിക്കാത്ത ലിവർ സിറോസിസ്, കരളിലെ ക്യാൻസറിനും ബ്രോങ്കൈറ്റിസ്, ശ്വാസകോശക്യാൻസറിനും കാരണമാകുന്നു. വായിലെ മൂർച്ചയേറിയ പല്ലുകളുടെ അഗ്രഭാഗം, വായിലെ നിരന്തരമായ അണുബാധ, പൂപ്പൽരോഗം, മാറ്റം വന്ന കറുത്ത മറുകുകൾ, ശരീരത്തിലെ ചില മുഴകൾ, ഗ്യാസ്ട്രൈറ്റിസ്, മുലക്കണ്ണുകളിൽനിന്നും രക്തം കലർന്ന സ്രവങ്ങൾ തുടങ്ങിയവ ക്യാൻസർ സ്ക്രീനിംഗ് പോലുള്ള പരിശോധനകളിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാവുന്നവയാണ്.

പോളിസൈക്ലിക്‌ അരോമാററിക്‌ ഹൈഡ്രോകാർബൺ എന്ന  രാസവസ്തു മനുഷ്യരിൽ ക്യാൻസർ ഉണ്ടാക്കുന്നു. വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഈ രാസവസ്തു അന്തരീക്ഷമലിനീകരണം നടത്തുന്നു. നന്നായി മൊരിച്ചെടുക്കുന്ന മാംസത്തിൽ ഇവ അടങ്ങിയിരിക്കുന്നു. ടാർ, ഫോസിൽ ഫ്യുവൽ, പുകയില എന്നിവയിലും ഈ രാസവസ്തു അടങ്ങിയിരിക്കുന്നു.

അൽഫാടോക്‌സിൻ എന്ന ത്‌ ഒരു സസ്യജന്യ ഉല്പന്നമാണ്. ഇതു ശേഖരിച്ചുവയ്ക്കുന്ന ധാന്യങ്ങളിൽ പൂപ്പൽ ബാധയായി കാണപ്പെടുന്നു. ഇത്തരം ധാന്യങ്ങളുടെ അമിതവും നിരന്തരവുമായ ഉപയോഗം കരളിലെ ക്യാൻസറിനു കാരണമാകുന്നു.

ആഹാരം അധികനാൾ കേടുകൂടാതെയിരിക്കാൻ ഉപയോഗിക്കുന്ന നൈട്രോസാമിൻ, നൈട്രോസാമിഡ്‌സ്‌, ഇൻസെക്ടിസൈഡ്‌സ്‌ അല്ലെങ്കിൽ കീടനാശിനികൾ ക്യാൻസറിനു കാരണമാകുന്നു.

അസോഡൈസ്‌ ആഹാരത്തിനു കൃത്രിമ നിറം നൽകാനുപയോഗിക്കുന്ന രാസവസ്തുവാണ്. ഇതും ക്യൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.

റേഡിയേഷൻ

അൾട്രാവയലറ്റ് റേഡിയേഷൻ സൂര്യപ്രകാശത്തിലൂടെയും അയോണൈസ്ഡ് റേഡിയേഷൻ എക്സ്റേ ആയും ഐസോടോപ്പ് ചികിത്സയിലൂടെയും ശരീരത്തിൽ ശരീരത്തിൽ കടക്കുന്നു. ഇവയുമായുള്ള നിരന്തര സമ്പർക്കം ക്യാൻസറിനു കാരണമാകുന്നു.
നിരന്തരമായ മൂത്രാശയക്കല്ല്, പിത്തസഞ്ചിയിലെ കല്ല് എന്നിവയും ക്യാൻസറിനു കാരണമാകുന്നു.

ജൈവ സൂക്ഷ്മാണുക്കൾ

 ചില വൈറസ്സുകളായ സ്റ്റിസ്റ്റോസോമ ഹെമറ്റോബിയം, ലിവർ ഫ്ളൂക്ക്, ഹോലിക്കോ ബാക്ടർ വെലോറെ തുടങ്ങിയ ജൈവ സൂക്ഷ്മാണുക്കൾ കാൻസറിനു കാരണമായേക്കാം. 40 വയസ്സിനു മുകളിലുള്ളവരിലാണ് ക്യാൻസർ കൂടുതലായി കാണപ്പെടുന്നത്. അതിനാൽ മേൽപ്പറഞ്ഞ സാഹചര്യങ്ങളുടെ  വർഷങ്ങളായുള്ള അമിതോപയോഗവും സമ്പർക്കവും ആണ് ക്യാൻസറിനു കാരണമെന്ന് മനസ്സിലാക്കാം. ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് മൂന്നിലൊന്നു ക്യാൻസറിനേയും നമുക്ക് പ്രതിരോധിക്കാൻ കഴിയും.

അമിത വണ്ണം, അമിതമായ മാംസാഹാരം, കൃത്രിമ ആഹാരത്തിന്റെ ഉപയോഗം, പഴക്കമുളളതും രാസവസ്തുക്കൾ പ്രയോഗിച്ചതുമായ ഭക്ഷണം, കൃത്രിമനിറങ്ങൾ ചേർത്ത ഭക്ഷണം എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കേണ്ടതാണ്. ചില അസുഖങ്ങൾ വരാതിരിക്കാനും വന്നു കഴിഞ്ഞ അസുഖങ്ങളെ കണ്ടുപിടിച്ച് ചികിത്സാ വിധേയമാക്കുന്നതും ക്യാൻസറിനെ തടയും. അന്തരീക്ഷ മലിനീകരണം, മാലിന്യ നിർമ്മാർജ്ജനം, പ്ലാസ്റ്റിക് കത്തിക്കുന്നത് എന്നിവ ഒഴിവാക്കേണ്ടതാണ്. ഇവയെയെല്ലാം നമുക്ക് പ്രതിരോധ മാർഗ്ഗങ്ങളായി കാണാവുന്നവയാണ്. പ്രതിരോധം ചികിത്സയെക്കാൾ നല്ലതാണ്‌  എന്ന ആപ്തവാക്യം ഫലപ്രദമാക്കിയാൽ നമുക്ക് പുതിയ ക്യാൻസർ സെന്ററുകളും ഡയാലിസിസ് സെന്ററുകളും എന്തിന് പുതിയ മെഡിക്കൽ കോളേജുകൾ പോലും വേണ്ടിവരില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top