06 July Wednesday

വിയർപ്പൊരു ശല്ല്യക്കാരനല്ല... ഡോ ഷാനവാസ് എ ആർ എഴുതുന്നു

ഡോ ഷാവാസ് എ ആർUpdated: Friday Apr 8, 2022

ഡോ ഷാവാസ് എ ആർ

ഡോ ഷാവാസ് എ ആർ

വിയർപ്പ് നാറ്റം ചിലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്‌നമാണ്. വേനൽ കാലമായതിനാൽ ഈ പ്രശ്‌നം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടും. ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ചർമത്തിലെ വിയർപ്പുഗ്രന്ഥികൾ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയർപ്പ് ബാഷ്പീകരിക്കാനായി കൂടുതൽ താപം ഉപയോഗിക്കപ്പെടുമ്പോൾ ശരീരം തണുക്കുന്നു. അതുകൊണ്ട് തന്നെ വിയർപ്പൊരു ശല്ല്യക്കാരനല്ല- ഡോ ഷാനവാസ് എ ആർ എഴുതുന്നു


ചിലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാണ് വിയർപ്പ് നാറ്റം. വേനൽ കാലമായതിനാൽ ഈ പ്രശ്‌‌‌നം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടും. ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ചർമത്തിലെ വിയർപ്പുഗ്രന്ഥികൾ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയർപ്പ് ബാഷ്‌പീകരിക്കാനായി കൂടുതൽ താപം ഉപയോഗിക്കപ്പെടുമ്പോൾ ശരീരം തണുക്കുന്നു. അതുകൊണ്ട് തന്നെ വിയർപ്പൊരു ശല്ല്യക്കാരനല്ല.

വിയർപ്പുഗ്രന്ഥികൾ 2 തരമുണ്ട്-  എക്രിൻ, അപ്പോക്രിൻ ഗ്രന്ഥികൾ
എക്രിൻ ഗ്രന്ഥികൾ ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് നേരിട്ട് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നു.  എക്രിൻ ഗ്രന്ഥികൾ കൈകളും കാലുകളും ഉൾപ്പെടെ ശരീരത്തിന്റെ ഭൂരിഭാഗം സ്ഥലത്തും ഉൾക്കൊള്ളുന്നു. ഇതിന് ഒരു ഗന്ധവുമില്ല.

അപ്പോക്രൈൻ ഗ്രന്ഥികൾ രോമകൂപങ്ങളിലേക്ക് തുറക്കുന്നു.  അരക്കെട്ടിലും കക്ഷങ്ങളിലുമാണ് അപ്പോക്രൈൻ ഗ്രന്ഥികൾ ഉള്ളത്. അപ്പോക്രൈൻ ഗ്രന്ഥികളിൽ നിന്നുള്ള വിയർപ്പ് അരക്കെട്ടിലും കക്ഷങ്ങളിലും കൂടുതൽ നേരം തങ്ങിനിന്ന്, അവിടുള്ള ബാക്ടീരീയകളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വാതകങ്ങൾ ഉത്പാദിപ്പിക്കുമ്പോഴാണ് വിയർപ്പുനാറ്റം ഉണ്ടാകുന്നത്. വിയർപ്പ് ദുർഗന്ധത്തിന് മധുരമോ, പുളിയോ, കഷായമോ ഉള്ളി പോലെയോ മണക്കാം.പ്രായപൂർത്തിയാകുന്നതുവരെ അപ്പോക്രൈൻ ഗ്രന്ഥികൾ പ്രവർത്തിക്കാൻ തുടങ്ങുന്നില്ല, അതിനാലാണ് ചെറിയ കുട്ടികളിൽ ശരീര ദുർഗന്ധം അനുഭവപ്പെടാത്തത്.

വിയർപ്പ് ഉൽപ്പാദനം കൂട്ടുന്ന കാര്യങ്ങൾ

വ്യായാമം.
സമ്മർദ്ദം അല്ലെങ്കിൽ ഉത്കണ്‌ഠ.
ചൂടുള്ള കാലാവസ്ഥ.
അമിതഭാരം.
ജനിതകം.

വിയർപ്പ് നാറ്റം ഉണ്ടാക്കുന്ന ആഹാരങ്ങൾ

ഉള്ളി.
വെളുത്തുള്ളി.
കാബേജ്.
ബ്രോക്കോളി.
കോളിഫ്ലവർ.
ബീഫ് .
മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG).
കഫീൻ.
മസാലകൾ.
ചൂടുള്ള സോസ്.
മദ്യം.

വിയർപ്പ് നാറ്റം ഉള്ളവർ അത് കുറക്കാൻ

ദിവസവും ആൻറി ബാക്ടീരിയൽ സോപ്പ് ഉപയോഗിച്ച് നന്നായി കുളിക്കുക.

കക്ഷങ്ങൾ ഷേവ് ചെയ്യുക.

ദിവസവും ആറുമുതൽ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുക.

ഒരു ആന്റിപെർസ്പിറന്റ് ഡിയോഡറന്റ് ഉപയോഗിക്കുക. ആന്റിപെർസ്പിറന്റിലെ സജീവ ഘടകമാണ് അലുമിനിയം ക്ലോറൈഡ്.

ടെൻഷനും മാനസിക സമ്മർദ്ദവും കുറക്കുക.

വിയർപ്പ് നാറ്റം ഉണ്ടാക്കുന്ന ആഹാരങ്ങൾ -- വെളുത്തുള്ളി, സവാള, ബീഫ്, മസാലകൾ കഴിയുന്നത്ര ഒഴിവാക്കുക.

മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.

നൈലോൺ, പോളിസ്റ്റർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച വസ്ത്രങ്ങൾ ഒഴിവാക്കുക.

അയഞ്ഞ വൃത്തിയുള്ള കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടൺ തുണികൾ ഉപയോഗിച്ച് നിർമ്മിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. ദിവസവും കഴുകി വൃത്തി ആക്കിയ പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുക.

നേരിട്ട് വെയിലേൽക്കുന്ന ഭാഗങ്ങളിൽ സൺസ്‌ക്രീൻ ലോഷനുകൾ ഉപയോഗിക്കുക. കലാമിൻ, സിങ്ക് ഓക്‌സൈഡ് എന്നിവ നല്ലതാണ്.

സിന്തറ്റിക് മെറ്റീരിയലുകൾ ഒഴിവാക്കി ലതർ, ക്യാൻവാസ് എന്നിവ കൊണ്ട് ഉണ്ടാക്കിയ ഷൂസ് ധരിക്കുക.

ദിവസത്തിൽ രണ്ടു തവണയെങ്കിലും സോക്സ് മാറ്റുക.

ധാന്യാഹാരവും പഴങ്ങൾ പച്ചക്കറികൾ വിയർപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.

ചൂട് കാപ്പി, ചായ എന്നിവ കഴിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുക.

വറുത്തതും,പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക.

ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കി  കക്ഷങ്ങളിൽ പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ബേക്കിംഗ് സോഡ ചർമ്മത്തിലെ ആസിഡിനെ സന്തുലിതമാക്കുകയും ദുർഗന്ധം കുറയ്ക്കുകയും ചെയ്യുന്നു. ഗ്രീൻ ടീ ബാഗുകൾ ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്ത ശേഷം കക്ഷത്തിനിടിയിൽ കുറച്ച് മിനിറ്റ് വയ്ക്കുക. ഗ്രീൻ ടീ സുഷിരങ്ങൾ തടയാനും വിയർപ്പ് കുറയ്ക്കാനും സഹായിക്കും.

ആപ്പിൾ സിഡർ വിനെഗർ ഒരു സ്പ്രേ ബോട്ടിലിൽ ചെറിയ അളവിൽ എടുത്തു വെള്ളത്തിൽ കലർത്തുക. ആ മിശ്രിതം  കക്ഷങ്ങളിൽ തളിക്കുക. വിനാഗിരിയിലെ ആസിഡ് ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുന്നു.
നാരങ്ങ നീരും വെള്ളവും ഒരു സ്പ്രേ ബോട്ടിലിൽ  കലർത്തുക. മിശ്രിതം കക്ഷങ്ങളിൽ തളിക്കുക. നാരങ്ങാനീരിലെ സിട്രിക് ആസിഡ് ബാക്ടീരിയകളെ കൊല്ലുന്നു.
ഇതൊക്കെ ചെയ്‌തിട്ടും വിയർപ്പ് നാറ്റം ഉണ്ടെങ്കിൽ ഒരു ക്വാളിഫൈഡ് ഡോക്ടറെ കാണുക.

വിയർപ്പ് നാറ്റം ഉണ്ടാക്കുന്ന പ്രധാന അസുഖങ്ങൾ

പ്രമേഹം.
സന്ധിവാതം.
ആർത്തവവിരാമം
ഓവർ ആക്ടീവ് തൈറോയ്ഡ്.
കരൾ രോഗം.
വൃക്കരോഗം.
പകർച്ചവ്യാധികൾ.

പ്രമേഹമുണ്ടെങ്കിൽ, ശരീര ദുർഗന്ധം ഉണ്ടാകുന്നത് ഡയബറ്റിക് കീറ്റോ അസിഡോസിസിന്റെ ലക്ഷണമാകാം. എന്ന് വെച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ ഉയർന്ന ലെവൽ ആകുമ്പോൾ ശരീരം ഗ്ളൂക്കോസിനെ കീറ്റോൺ ആക്കി മാറ്റുന്നു. കീറ്റോൺ രക്തത്തെ അസിഡിറ്റി ആക്കുകയും  ശരീര ദുർഗന്ധം ഉണ്ടാകുകയും ചെയ്യുന്നു. കരൾ അല്ലെങ്കിൽ കിഡ്‌നി രോഗങ്ങൾ കാരണം ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടുന്നതിനാൽ ബ്ലീച്ച് പോലെയുള്ള ദുർഗന്ധം ഉണ്ടാക്കുന്നു.

Dr Shanavas AR


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top